»   » തമിഴ് നടി ഐശ്വര്യ കുഴഞ്ഞ് വീണു

തമിഴ് നടി ഐശ്വര്യ കുഴഞ്ഞ് വീണു

Posted By:
Subscribe to Filmibeat Malayalam
Aiswarya
ചെന്നൈ: തമിഴ് നടന്‍ അര്‍ജുന്റെ മകള്‍ ഐശ്വര്യ ഷൂട്ടിംഗിനിടയില്‍ കുഴഞ്ഞ് വീണു.ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന 'പാത്തതു യാനൈ' എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

വില്ലന്‍ നായികയെ പിടികൂടാന്‍ ശ്രമിയ്ക്കുന്ന രംഗം തിരുച്ചിയില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. തിരുച്ചിയിലെ കൊടും ചൂട് സഹിയ്ക്കാനാകാതെയാണ് നായിക കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ നായികയെ ആശുപത്രിയിലെത്തിച്ചു

മകള്‍ കുഴഞ്ഞ് വീണതറിഞ്ഞ് പിതാവും തമിഴിലെ ആക്ഷന്‍ ഹീറോയുമായ അര്‍ജുന്‍ ലൊക്കേഷനില്‍ നിന്നും ഷൂട്ടിംഗ് നിര്‍ത്തി മകളെ കാണാന്‍ ആശുപത്രിയിലെത്തി.

വിശാലാണ് പാത്തതു യാനൈ എന്ന ചിത്രത്തിലെ നായകന്‍. ചിത്രം സംവിധാനം ചെയ്യുന്നത് ഭൂപതി പാണ്ഡ്യനാണ്.

English summary
Aiswarya fainted on the sets of the film during an outdoor shoot, which was held in Tiruchi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam