twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവനടിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി സഹപ്രവർത്തകർ

    |

    നടിയെ തട്ടി കൊണ്ട് പോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നുള്ള പരാതിയുമായി സിനിമ അണിയറ പ്രവർത്തകർ.തൊരാട്ടി എന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ നടിയായ സത്യകലയെയാണ് കാണാതായിരിക്കുന്നത്. നടിയുടെ മാതാപിതാക്കൾക്കെതിരെയാണ് സിനിമയിലെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

    sathyakala

    <strong>പല്ലവി കൃത്യസമയത്ത് ലഭിച്ച കഥാപാത്രമെന്ന് പാർവതി, ധൈര്യം നല്‍കിയ ചിത്രമെന്ന് ആസിഫ് അലി</strong>പല്ലവി കൃത്യസമയത്ത് ലഭിച്ച കഥാപാത്രമെന്ന് പാർവതി, ധൈര്യം നല്‍കിയ ചിത്രമെന്ന് ആസിഫ് അലി

    പിതാവിനും രണ്ടാനമ്മയ്ക്കും താൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ സത്യകല പറഞ്ഞിരുന്നതായി അണിയറ പ്രവർത്തകർ പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ സംവിധായകൻ നായികയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലായിരുന്നു. ഇതിനെ തുടർന്നാണ് ബന്ധുക്കൾക്കെതിരെ പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

    മേനക പനി പിടിച്ച് കിടക്കുകയായിരുന്നു! വെള്ളം കുടിക്കാൻ പോയപ്പോൾ കണ്ടു, മേനക-സുരേഷ് പ്രണയം ഇങ്ങനെമേനക പനി പിടിച്ച് കിടക്കുകയായിരുന്നു! വെള്ളം കുടിക്കാൻ പോയപ്പോൾ കണ്ടു, മേനക-സുരേഷ് പ്രണയം ഇങ്ങനെ

    നടിയെ കാണാനില്ലെന്ന് കാണിച്ച് ആദ്യം മഹാലിംഗപുരം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഒന്നുമുണ്ടായിരുന്നില്ല. തുടർന്നായിരുന്നു കോടതിയിൽ പരാതി നൽകിയതെന്ന് ചിത്രത്തിലെ നടൻ ഷാമൻ മിത്ര പറയുന്നു. ആഗസ്റ്റ് രണ്ടിനാണ് തൊരട്ടിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരമുത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ.

    English summary
    tamil actress kidnapped
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X