റേപ്പ് സീനിനിടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു! ഇങ്ങനൊരു നടനുണ്ടോന്ന് ചിന്തിച്ചു; ബാലന്‍ കെ നായരെ പറ്റി നടി മായ

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ശക്തനായ വില്ലന്‍ എന്ന പേര് കേട്ട നടന്‍ ബാലന്‍ കെ നായരായിരുന്നു. അന്നൊക്കെ ഒരുവിധം എല്ലാ സിനിമകളിലും ബാലന്‍ കെ നായരുടെ സാന്നിധ്യമുണ്ടാവും. ചെറിയ പെണ്‍കുട്ടികളെ അടക്കം റേപ്പ് ചെയ്യുകയും ബലമായി ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന സീനുകളും നടനുണ്ടാവും. അത്തരത്തില്‍ നായികമാരെ പോലും പീഡിപ്പിക്കുന്ന വില്ലന്‍ വേഷങ്ങളാണ് നടന് ലഭിച്ചിരുന്നത്.

എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം വില്ലത്തരമൊന്നുമില്ലാത്ത പാവമാണെന്നാണ് സുഹൃത്തുക്കള്‍ പോലും പറയാറുള്ളത്. മാത്രമല്ല അദ്ദേഹത്തിനൊപ്പം അഭിനയിച്ച നടിമാര്‍ പോലും നടനെതിരെ സംസാരിച്ചിട്ടില്ല. എന്നാല്‍ തമിഴ് നടി മായ ബാലന്‍ കെ നായര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. റേപ്പ് സീനിനിടെ നടന്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് തമിഴിലെ യൂട്യൂബ് ചാനലായ 'വൗ തമിഴ'യ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മായ വെളിപ്പെടുത്തുന്നത്.

maya-balan-k-nair

നടിയുടെ വാക്കുകളിങ്ങനെയാണ്... ''മലയാളത്തില്‍ ബാലന്‍ കെ നായര്‍ എന്നൊരു നടനുണ്ട്. അദ്ദേഹം റേപ്പ് സീന്‍ അദ്ദേഹം ശരിക്കും ചെയ്യുന്നത് പോലെയാണ് അഭിനയിക്കുക. കാരണം നമ്മുടെ ശരീരമൊക്കെ മുറിയും. ശരിക്കും പറയുന്നതാണ്. അദ്ദേഹം അഭിനയിച്ചതായിരിക്കാം. പക്ഷേ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതിനിടെ എന്റെ പുറക് വശത്തൊക്കെ മുറിവുകള്‍ സംഭവിച്ചു.

ഇങ്ങനൊരു നടനുണ്ടോ എന്നാണ് ഞാന്‍ അന്ന് ചിന്തിച്ചത്. മാത്രമല്ല ഞാന്‍ വല്ലാതെ പേടിക്കുകയും ചെയ്തു. മൂര്‍ഖന്‍ എന്നാണ് സിനിമയുടെ പേര്. വളരെ ഫേമസ് ആയിട്ടുള്ള ചിത്രമാണത്. ജയനും സീമയുമാണ് അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐവി ശശിയാണ് സംവിധായകന്‍...

മലയാളത്തിലുള്ളവരെല്ലാം നല്ല ആളുകളാണ്. മോശമായിട്ടൊന്നും ആരും എന്നോട് ചോദിച്ചിട്ടില്ല. കെജി ജോര്‍ജിന്റെയും ഐവി ശശിയുടെയുമൊക്കെ നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആരവം എന്ന മലയാള സിനിമയില്‍ ഞാനായിരുന്നു നായിക. സര്‍ക്കസിലെ പെണ്‍കുട്ടിയായിട്ടാണ് അഭിനയിച്ചത്.

maya-balan-k-nair

ആദ്യ കാലത്ത് അഭിനയിക്കുന്നതില്‍ തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തി. സിനിമയില്‍ കൂടുതലും പ്രതിഫലം വാങ്ങാതെയാണ് ഞാന്‍ അഭിനയിച്ചത്. അല്ലെങ്കില്‍ മോശമായി നടക്കേണ്ടി വരും. പല അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും തയ്യാറാവാണം. ആയതിനാല്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാം. പിന്നെ ഇത്ര തുക തരാമെന്ന് പറഞ്ഞ് ചതിച്ചവരുണ്ട്. അഞ്ഞൂറ് രൂപ അഡ്വാന്‍സ് തന്നിട്ട് അഭിനയിപ്പിക്കും. ബാക്കി തുക പിന്നെ തരാമെന്നാണെങ്കിലും അഡ്വാന്‍സിലൂടെ എല്ലാം തീരും.

5000 രൂപ വരെയെ ആകെ കിട്ടിയിട്ടുള്ളു. അതാണ് അന്നത്തെ വലിയ തുക. അതിനപ്പുറം ഒരിക്കലും കിട്ടില്ല. കേരളത്തില്‍ അധികം പൈസ ഒന്നും കിട്ടില്ലായിരുന്നു. ഇനി എങ്ങാനും നമ്മള്‍ പൈസ നിര്‍ബന്ധിച്ച് ചോദിച്ച് വാങ്ങാന്‍ ശ്രമിച്ചാല്‍ പിന്നെ നമ്മുടെ പേരില്‍ കഥകളിറങ്ങും. ഇവള്‍ നല്ലവളല്ല, ഇവള്‍ സഹകരിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ഇന്‍ഡസ്ട്രിയില്‍ പുതിയ കഥകളിറങ്ങും. അതോണ്ട് ഞാന്‍ ചിന്തിച്ചത് പണം ഇന്ന് വരും നാളെ പോകും. പേരും പ്രശസ്തിയും ഉണ്ടെങ്കില്‍ മാത്രമേ നാളെ നമ്മളെ ആളുകള്‍ അറിയുകയുള്ളു എന്നാണ്. അതുകൊണ്ട് തന്നെ പണത്തിന്റെ പേരില്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചില്ല. വിട്ട് കൊടുക്കുകയാണ് ചെയ്തത്.'എന്നും മായ കൂട്ടിച്ചേര്‍ത്തു...

അതേ സമയം നടിയുടെ ഈ തുറന്ന് പറച്ചില്‍ സത്യമാണോ എന്ന് സംശയത്തിലാണ് ആരാധകര്‍. 'അയാള്‍ ഇച്ചിരി ആരോഗ്യം ഉള്ള ആള്‍ ആണ്. പക്ഷേ അയാളെ പറ്റി ആരും ഇത് വരെ കുറ്റം പറഞ്ഞു കേട്ടിട്ടില്ലെന്നാണ് കമന്റ് ബോക്‌സിലൂടെ ചിലര്‍ പറയുന്നത്. മാത്രമല്ല മായ പറഞ്ഞതില്‍ തെറ്റുകളുണ്ടെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. മൂര്‍ഖന്‍ ഐവി ശശിയുടെ സിനിമയല്ല. അത് ജോഷി സംവിധാനം ചെയ്തതാണ്. അത് പോലും ഓര്‍മ്മയില്ലേ,' എന്നിങ്ങനെ ചോദ്യങ്ങള്‍ വരികയാണ്.

More from Filmibeat

Read more about: balan k nair maya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X