തലശ്ശേരിയിലെ ഉമ്മച്ചിക്കുട്ടിയാകാന്‍ വരുന്ന മറ്റൊരു അന്യഭാഷക്കാരി, ടൊവിനോ തോമസിന്റെ നായിക!!
തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലൂടെ ഒരു അന്യഭാഷക്കാരി തലശ്ശേരിക്കാരി ഉമ്മച്ചിക്കുട്ടിയായി വന്ന് പ്രേക്ഷകമനം കീഴടക്കി. ഇഷ തല്‍വാറിന് പിന്നാലെ ഇതാ മറ്റൊരു അന്യഭാഷാക്കാരി കൂടെ തലശ്ശേരിയിലെ ഉമ്മച്ചിക്കുട്ടിയാകാന്‍ എത്തുന്നു, സായ് പ്രിയ ദേവ!!
രാഘവ ലോറന്‍സിന്റെ ശിവലിംഗ എന്ന ചിത്രത്തിലൂടെ അഭിമുഖമായ പ്രിയ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ഉര്‍വശി മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു.

സൈനബ എന്ന ഉമ്മച്ചിക്കുട്ടിയുടെ വേഷമാണ് സായ് പ്രിയയ്ക്ക്. ഹമീദ് എന്നാണ് ടൊവിനോ തോമസ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹമീദിന്റെ ജീവിതത്തില്‍ രണ്ട് പ്രധാന വ്യക്തികളുണ്ട്. ഒന്ന് ഹമീദിന്റെ ഉമ്മ, മറ്റൊന്ന് സൈനബ. ഉര്‍വശിയാണ് ഉമ്മ വേഷത്തിലെത്തുന്നത്.
ഉര്‍വശി മാമിനൊപ്പം ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്ന് സായ് പ്രിയ പറയുന്നു. ശിവലിംഗയിലും ഉര്‍വശി മാം ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് ചിത്രത്തിലും ഞങ്ങള്‍ക്കധികം കോമ്പിനേഷന്‍ രംഗങ്ങളില്ല. തമിഴ് വിട്ട് മറ്റൊരു ഭാഷയില്‍ അഭിനയിക്കുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ ഉര്‍വശി മാം നല്ല പിന്തുണയാണ് നല്‍കുന്നത്- സായ് പ്രിയ പറഞ്ഞു.


Click it and Unblock the Notifications