Don't Miss!
- News
'ബാലചന്ദ്രകുമാറിന് കരൾ രോഗം'; 'കോടതിക്ക് കമ്മീഷനെ വെയ്ക്കാം, നേരിട്ടെത്തി സാക്ഷി വിസ്താരം നടത്താം '
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
പവര്‍സ്റ്റാര്‍ ശ്രീനിവാസന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വീഡിയോ
കന്നട സിനിമാലോകത്തെ സൂപ്പര്‍താരവും പ്രമുഖ താരകുടുംബത്തിലെ ഇളയപുത്രനുമായിരുന്ന പുനീത് രാജ്കുമാര് ആഴ്ചകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം വേദനയിലായിരുന്നു. ഇപ്പോഴിതാ പവര്‍സ്റ്റാര്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ജൂഹി ചൗളയുടെ അമ്മായിയമ്മ ആവാൻ പറ്റില്ല; പകുതിയ്ക്ക് വെച്ച് സിനിമ വേണ്ടെന്ന് വെച്ച് നടി പിന്മാറിയ കഥ
രണ്ട് ദിവസം മുന്‍പാണ് പ്രമുഖ കോമഡി നടനായ പവര്‍സ്റ്റാര്‍ ശ്രീനിവാസനെ സീരിയസ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ വേദനയില്‍ പുളയുന്നതും മറ്റുമൊക്കെയായിട്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായിരുന്നു. രണ്ട് ആളുകളുടെ സഹായമില്ലാതെ ചലിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താരം. ഫോണിലൂടെ വീട്ടുകാരുമായി സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബോധരഹിതനായി പോവുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനിവാസനെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. എത്രയും വേഗം താരം അസുഖത്തില്‍ നിന്നും മുക്തനായി തിരിച്ച് വരട്ടേ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. 2010 ലായിരുന്നു ശ്രീനിവാസന് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അഭിനയത്തോടുള്ള അഭിനിവേശം കാരണം സിനിമയിലെത്തിയ താരം തുടക്കത്തില്‍ ചെറിയ റോളുകളിലാണ് അഭിനയിച്ചത്.
Recommended Video
2011 ല്‍ പുറത്തിറങ്ങിയ ലതിക എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിനൊപ്പം ആ ചിത്രം നിര്‍മ്മിക്കുക കൂടി ചെയ്തിരുന്നു. അതിന് ശേഷം കണ്ണാ ലഡ്ഡു തിന്ന ആശയ്യാ എന്ന ചിത്രത്തില്‍ സന്താനത്തിനൊപ്പം അഭിനയിച്ച് പ്രശസ്തി നേടി എടുക്കുകയും ചെയ്തു. ഹാസ്യ നടനെന്ന നിലയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ യോഗി ബാബു നായകനായ ഒടിടി ചിത്രമായ 'പേയ് മാമ'യില്‍ അഭിനയിച്ചു.
-
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
-
'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു
-
'സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്': അഞ്ജലി!