'മലയാളികളെ പരിഹസിച്ചിട്ടില്ല, ഫീല്‍ ചെയ്‌തെങ്കില്‍ മാപ്പ്'
മലയാളി പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് തമിഴ് ഹാസ്യതാരം പ്രേംജി അമരന്‍. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കുന്നതിനെ പരിഹസിച്ച് താരത്തിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെതിരെ മലയാളികള്‍ കൊലവറി നടത്തുന്നതിനിടെയാണ് നടന്റെ ക്ഷമാപണം.
കോട്ടയത്തേക്കുള്ള ദൂരം കാണിയ്ക്കുന്ന സൈന്‍ ബോര്‍ഡിന്റെ ഫോട്ടേഷോപ്പ് ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത അദ്ദേഹം അതിന് അടിക്കുറിപ്പായി മലയാളികളെ പരിഹസിച്ച് ഒരു കുറിപ്പും എഴുതിയിരുന്നു. 'കേരളത്തില്‍ മദ്യം നിരോധിച്ചത് നല്ലതായില്ലേ' എന്നായിരുന്നു നടന്റെ ചോദ്യം.

എന്നാല്‍ പോസ്റ്റിന് താഴെ മലയാളികളുടെ തെറിക്കമന്റായതോടെ നടന്‍ പ്രതികരിച്ചു. ആ പോസ്റ്റ് താന്‍ ഇട്ടതല്ലെന്ന് ക്ലബ് എഫ് എമ്മില്‍ ബാല്‍ക്കണി എന്ന പരിപാടിയില്‍ സംസാരിക്കവെ പ്രേംജി ആര്‍ജെ രാഹുലിനോട് വ്യക്തമാക്കി.
തന്റെ ട്വിറ്ററും ഫേസ്ബുക്കും മാനേജ് ചെയ്യുന്നത് ഫാന്‍സ് ആണെന്ന് പ്രേംജി പറഞ്ഞു. മലയാളികളെ മോശമാക്കി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു കോമഡിയ്ക്ക് വേണ്ടിയാണ് അങ്ങനെ ഒരു പോസ്റ്റിട്ടത്. വിഷമം തോന്നിയെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നു.

ഇതുവരെ നല്‍കിയ സപ്പോര്‍ട്ടും സ്‌നേഹവും ഇനിയും വേണമെന്ന് പറഞ്ഞ നടന്‍ ആ പോസ്റ്റ് റിമൂവ് ചെയ്യാന്‍ ആവശ്യപ്പെടാം എന്നു ഉറപ്പും നല്‍കി. ഇപ്പോള്‍ സൂര്യ നായകനാകുന്ന മാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം


Click it and Unblock the Notifications