സംശയം, തമിഴ് സംവിധായകന്‍ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു!!
സിനിമയെ വെല്ലുന്ന കഥകളാണ് പലപ്പോഴും സിനിമാക്കാരുടെ ജീവിതത്തില്‍ സംഭവിക്കാറുള്ളത്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് നിന്നും പുറത്ത് വരുന്നത്. ഒരു സംവിധായകന്‍ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ജനുവരി 20 ന് ചെന്നൈയിലെ പള്ളികര്‍ണൈ ഭാഗത്തുള്ള ഓടയില്‍ നിന്ന് ഒരു സ്ത്രീയുടെ കാലുകളും വലത് കൈയ്യും കിട്ടിയ ഞെട്ടലിലായിരുന്നു പ്രദേശവാസികള്‍. വിവരം പൊലീസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിയ്ക്കുകയും ചെയ്തു.
വെട്ടിമാറ്റപ്പെട്ട കൈയ്യിലെ ടാറ്റുവിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. ഒടുവില്‍ പ്രതിയെ പിടികൂടി. തമിഴ് സംവിധായകന്‍ ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംശയ രോഗത്തെ തുടര്‍ന്ന് ബാലകൃഷ്ണന്‍ ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചില തെറ്റിദ്ധാരണകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയായിരുന്നു. വിവാഹ മോചന കേസ് കോടതി പരിഗണനയില്‍ ഇരിക്കെയാണ് സംഭവം. സന്ധ്യയ്ക്ക് മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം.



Click it and Unblock the Notifications











