തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ പ്രിയയോട് കട്ട കലിപ്പിലാണ്, എന്താണെന്നറിയാന്‍ ഈ വീഡിയോ കാണൂ...
ഇന്ത്യയില്‍ തന്നെ ഇങ്ങനെ തരംഗമായ ഒരു മലയാളി നടി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഒറ്റ രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ പ്രിയ ഇന്ത്യ മൊത്തം തരംഗമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ പയ്യന്മാര്‍ക്ക് പ്രിയയോടുള്ള പ്രിയം അല്പം അധികമാണെന്ന് പറയാതെ വയ്യ.
തമിഴ് നാട്ടിലെ പയ്യന്മാര്‍ ഒരു മലയാളി നടി പുരികം ഉയര്‍ത്തി കണ്ണിറുക്കിയതിനെ ഇത്രകണ്ട് ആഘോഷമാക്കുന്നതില്‍ തമിഴ് സുന്ദരികള്‍ക്ക് അത്ര രസിക്കുന്നില്ല. അതിനും മാത്രം എന്താണ് ആ വീഡിയോയില്‍ ഉള്ളത് എന്നാണ് തമിഴ് പെണ്‍കൊടികള്‍ ചോദിക്കുന്നത്.

മലയാളി പെണ്‍കുട്ടികള്‍ സുന്ദരികളാണ് എന്നതില്‍ എതിരഭിപ്രായമില്ല. സാംസ്‌കാരിക പരമായും സൗന്ദര്യ പരമായും മലയാളി പെണ്‍കുട്ടികള്‍ക്ക് അവരുടേതായ സൗന്ദര്യമുണ്ട്. എന്നാല്‍ തമിഴ് നാട്ടിലെ ചെറുപ്പക്കാര്‍ മലയാളി പെണ്‍കുട്ടികള്‍ മാത്രമാണ് സുന്ദരികള്‍ എന്ന് പറയുമ്പോഴാണ് തമിഴ് പെണ്‍കൊടികള്‍ക്ക് സഹിക്കാന്‍ കഴിയാത്തത്.
ഇന്ന് തമിഴ് സിനിമാ ലോകം കീഴടക്കിയ നയന്‍താര ഉള്‍പ്പടെയുള്ള നായികമാര്‍ മലയാളികളാണ്. സൗന്ദര്യവും കഴിവും ഉള്ളത് കൊണ്ടാണ് അവര്‍ നിലനില്‍ക്കുന്നതെന്നും എന്നാല്‍ ചിലര്‍ സ്വന്തം ഭാഷയില്‍ അവസരം കിട്ടാത്തത് കൊണ്ട് തമിഴകത്ത് എത്തിയതാണെന്നും തമിഴ് പെണ്‍കുട്ടികള്‍ പറയുന്നു.
എന്നാല്‍ യാതൊരു കാരണവുമില്ലാതെ ഇപ്പോള്‍ പ്രിയയോട് പ്രിയം വയ്ക്കുന്നതാണ് സഹിക്കാത്തത്. തമിഴ് പയ്യന്മാര്‍ മലയാളി പെണ്‍കുട്ടികളോട് കാണിക്കുന്ന അമിത ആവേശത്തെ കുറിച്ച് ചില തമിഴ് പെണ്‍കുട്ടികള്‍ അഭിപ്രായ പ്രകടനം നടത്തുന്ന ഒരു രസകരമായ വീഡിയോ കാണാം...


Click it and Unblock the Notifications











