ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
സുന്ദരപാണ്ഡിയന്‍, കുംകി, പാണ്ടിയനാട്, ഒടുവില്‍ ജിഗര്‍ത്താണ്ട വരെ തമിഴകത്ത് അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതോടെ മലയാളി പെണ്‍കുട്ടി ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്തിരിക്കുകയാണ് തമിഴകത്ത് നിര്‍താക്കള്‍. ലക്ഷ്മി അഭിനയിച്ചാല്‍ സിനിമ വിജയ്ക്കും എന്ന വിശ്വാസമാണ് ഇപ്പോള്‍ തമിഴകത്ത്.
'രഘുവിന്റെ സ്വന്തം റിസിയ' എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും മലയാളത്തില്‍ ഇരിപ്പിടം കണ്ടെത്താന്‍ ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. 'അവതാര'ത്തില്‍ ദിലീപിന്റെ നായികയായി വന്നെങ്കിലും പ്രതീക്ഷിച്ച വിജയം ചിത്രത്തിനുണ്ടായില്ല. എന്നിരിക്കിലും ലക്ഷ്മി തമിഴകത്തിന് പ്രിയപ്പെട്ടവള്‍ തന്നെ.

ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
തമിഴിന്റെ ലക്കി ഹീറോയിന്‍ എന്നാണ് ലക്ഷ്മി ഇപ്പോള്‍ അറിയപ്പെടുന്നത്. അഭിനയിച്ച എല്ലാ സിനിമകളും തമിഴില്‍ വിജയമാണ്.

ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
ശശി കുമാര്‍ (സുന്ദരപാണ്ഡിയന്‍, കുട്ടിരപ്പുലി),വക്രം പ്രഭു (കുംകി), വിശാല്‍ (പാണ്ഡിയനാട്, നാന്‍ സികപ്പു മനിതന്‍), വിമല്‍ (മഞ്ചപ്പൈ), സിദ്ധാര്‍ത്ഥ് (ജിഗര്‍ത്താണ്ട), ദിലീപ് (അവതാരം) തുടങ്ങി മലയാളത്തില്‍ ജനപ്രിയ നായകനുള്‍പ്പടെ തമിഴകത്തിന്റെ യങ്സ്റ്റാഴ്‌സെല്ലാം ലക്ഷ്മിയുടെ നായകന്മാരായി.

ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
ജിഗര്‍ത്താണ്ടയില്‍ സിദ്ധാര്‍ത്ഥിനൊപ്പം അഭിനയിക്കുക എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ലക്ഷ്മി. ഇനി മമ്മൂട്ടി, വിജയ്, അജിത്ത് എന്നിവര്‍ക്കൊപ്പം അഭിനയിക്കണം എന്നാണ് ലക്ഷ്മിയുടെ ആഗ്രഹം

ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
ജീവിതത്തില്‍ കല്യാണമേ വേണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. കല്യാണം കഴിക്കാതെ തന്നെ ജീവിതവിജയം നേടിയ ആളുകളെ തനിക്കറിയാമെന്നും ഒറ്റയ്ക്ക് ജീവിക്കാമോ എന്ന് നോക്കട്ടെ എന്നുമാണ് ഇപ്പോള്‍ നടിയുടെ നിലപാട്

ലക്ഷ്മി മേനോന്റെ ഡേറ്റ് കാത്ത് നിര്‍മാതാക്കള്‍
തമിഴകത്ത് ഇപ്പോള്‍ ലക്ഷ്മിയ്ക്ക് തിരക്കോട് തിരക്കാണ്. സിപ്പൈ (ഗൗതം കാര്‍ത്തിക്, കൊമ്പന്‍ (കാര്‍ത്തി), എന്നീ ചിത്രങ്ങളുള്‍പ്പടെ പേരു തീരുമാനിക്കാത്ത ഒന്ന് രണ്ട് ചിത്രങ്ങളില്‍ വേറെയും ലക്ഷ്മി കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications