ഒടിയന്‍ ആദ്യദിനം ചോര്‍ത്തുമെന്ന് വ്യാജ വെബ്‌സൈറ്റ്! ഭീഷണി ഏല്‍ക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍! കാണൂ

By Prashant V R

Recommended Video

ഒടിയന്‍ ആദ്യദിനം തന്നെ ചോര്‍ത്തുമെന്ന് ഭീഷണി | filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസിനായുളള കാത്തിരിപ്പാണ് ആരാധകര്‍. ചിത്രം പുറത്തിറങ്ങാന്‍ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുളളത്. ഡിസംബര്‍ 14ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായി ഒടിയന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് ഭീഷണിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വ്യാജ വെബ്‌സൈറ്റ്. റിലീസ് ദിവസം തന്നെ സിനിമ ചോര്‍ത്തുമെന്നാണ് വ്യാജന്മാരുടെ ഭീഷണി. ഒടിയന്‍ ചോര്‍ത്തുമെന്നും ആദ്യ ദിനം തന്നെ വെബ്‌സെെറ്റില്‍ ലഭ്യമാവുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.

odiyan,

അതേസമയം ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത്ത് ചെലവാകില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 2.0യുടെ ടീം ചെയ്ത പോലെ സൈറ്റില്‍ അവര്‍ അപ്ലോഡ് ചെയ്താല്‍ ഉടന്‍ ഡിലീറ്റ് ചെയ്യുന്ന രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്തൊക്കെ വന്നാലും സിനിമ തിയ്യേറ്ററുകളില്‍നിന്നും തന്നെ കാണുമെന്നാണ് സമൂഹ മാധ്യമങ്ങില്‍ കമന്റുകള്‍ വരുന്നത്.

പുലിമുരുകന് ശേഷമെത്തുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളില്‍നിന്നു തന്നെ കാണണമെന്ന് എല്ലാവരും തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍നിന്നും ലഭിച്ചിരുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3500നടുത്ത് സ്‌ക്രീനുകളിലാണ് ഒടിയന്‍ ആദ്യദിനം പ്രദര്‍ശനത്തിനെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X