മധുരരാജയില്‍ ജയ് യുടെ റോള്‍.. പൃഥ്വി അതിഥിയായി എത്തുമോ...?
Recommended Video

2010 ല്‍ സൂപ്പര്‍ഹിറ്റ് വിജയമായ പോക്കിരി രാജയുടെ വിജയത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് പൃഥ്വിരാജ് - മമ്മൂട്ടി കൂട്ടുകെട്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് പൃഥ്വിയെത്തിയത്. പോക്കിരി രാജയുടെ രണ്ടാം ഭാഗത്ത് പൃഥ്വി അതിഥി താരമായി എത്തുന്നു എന്നും ഇല്ല എന്നുമൊക്കെ വാര്‍ത്തകള്‍ കേള്‍ക്കുന്നു.

പൃഥ്വി വന്നാലും ഇല്ലെങ്കിലും മധുരരാജയില്‍ മെഗാസ്റ്റാറിന്റെ സഹോദരനായി എത്തുന്നത് തമിഴ് നടന്‍ ജയ് ആണ്. ജയ് യുടെ ആദ്യ മലയാള സിനിമയാണ് മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തെ കുറിച്ച് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ജയ് സംസാരിച്ചിരുന്നു.
എന്റെ ആദ്യ ചിത്രമായ ഭഗവതിയില്‍ വിജയ് യുടെ അനിയന്റെ വേഷമായിരുന്നു. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിന്റെ അനിയനാകുന്നു. മധുരയില്‍ നിന്ന് കേരളത്തിലെത്തുന്ന സഹോദരങ്ങളാണ് ഞങ്ങള്‍. തമിഴ് സംഭാഷണങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഡയലോഗ് പ്രശ്‌നമായില്ല എന്ന് ജയ് പറയുന്നു.

എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടി സര്‍ വളരെ ഡൗണ്‍ ടു എര്‍ത്ത് ആണെന്നും ജയ് പറയുന്നു. മധുരരാജയില്‍ അഭിനയിക്കുമ്പോള്‍ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുള്ള ഓര്‍മകളുണ്ടായിരുന്നു. സുബ്രഹ്മണ്യപുരത്തിന്റെ ഷൂട്ടിങും മധുരയില്‍ വച്ചായിരുന്നു- ജയ് പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വിഷു ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യും. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന മാസ് ആക്ഷന്‍ ചിത്രത്തിലുണ്ട്. സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അനുശ്രീ, അന്ന രാജന്‍, ധര്‍മജന്‍, ബാല, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications











