മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും തമിഴ ില്‍
മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും തമിഴ ില്‍
ആഗസ്ത് 13, 2000
മമ്മൂട്ടിയും സുരേഷ് ഗോപിയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനുശേഷം ലിങ്ക് സ്വാമി സംവിധാനം ചെയ്യുന്ന ആനന്ദം വിളയാടും വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത്. തിരുപ്പതി സ്വാമി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. സൗന്ദര്യയാണ് നായിക. സംഗീതം എസ്.എ. രാജ്കുമാര്‍.
മുരുകദാസ് സംവിധാനം ചെയ്യുന്ന ധിന എന്ന തമിഴ്ചിത്രത്തിനാണ് സുരേഷ് ഗോപി കാള്‍ഷീറ്റ് നല്‍കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ധിന. ഷാജി കൈലാസ് സംവിധാനം ചെയ്ത് വിജയകാന്ത് നായകനാകുന്ന വഞ്ചിനാഥനാണ് സുരേഷിന്റെ ആദ്യ തമിഴ്ചിത്രം.
വിജയം സിനി കമ്പയിന്‍സിന്റെ ബാനറില്‍ കാര്‍ത്തികേയനാണ് ധിന നിര്‍മ്മിക്കുന്നത്. അജിതും ധിനയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. വര്‍ണപ്പകിട്ടിനുവേണ്ടി ക്യാമറ ചലിപ്പിച്ച അരവിന്ദനും ഈ ചിത്രത്തിലൂടെ ആദ്യമായി തമിഴ് ചിത്രത്തിലെത്തുന്നു.


Click it and Unblock the Notifications