തമിഴകത്തെ സിനിമാ സമരം അവസാനിച്ചു: പുതിയ റിലീസുകള്‍ ഉടന്‍! കാണാം

By Midhun

സിനിമാ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ നടത്തിവന്ന സമരം അവസാനിച്ചു. മാര്‍ച്ച് 16ന് ആരംഭിച്ച സമരത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്നും സിനിമകള്‍ റിലീസ് ചെയ്യരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ എറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു ഇത്തവണ നടന്നിരുന്നത്. 48 ദിവസങ്ങള്‍ നീണ്ടുനിന്ന സമരമായിരുന്നു നിര്‍മ്മാതാക്കള്‍ നടത്തിയിരുന്നത്. വിവിധ സിനിമാ സംഘടനകള്‍ മന്ത്രി കടമ്പൂര്‍ രാജുവിന്റേ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചകളോടെയാണ് സമരം അവസാനിച്ചത്.

theatre

ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ ചാര്‍ജ്ജ് കുറയ്ക്കുക,കമ്പ്യൂട്ടറസൈഡ് ടിക്കറ്റിംഗ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളോടെയായിരുന്നു നിര്‍മ്മാതാക്കള്‍ സമരം നടത്തിയിരുന്നത്. സമരം അവസാനിച്ച കാര്യം പ്രൊഡ്യൂസര്‍ കൗണ്‍സില്‍ നേതാവും നടനുമായ വിശാലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ഇളയദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമരത്തിനിടയ്ക്ക് ആരംഭിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗത്തിന്റെ പ്രത്യേക സമ്മതത്തോടെയായിരുന്നു ഷൂട്ടിംഗ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഇതില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാക്കളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. സമരം ആരംഭിച്ചതോടെ നിരവധി ചിത്രങ്ങളുടെ റിലീസാണ് തമിഴ്‌നാട്ടില്‍ മുടങ്ങിയിരുന്നത്. ഒന്നര മാസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് തമിഴ് ഇന്‍ഡസ്ട്രിയ്ക്ക് ഉണ്ടായത്. ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ നിര്‍മ്മാതാക്കളുടെ എല്ലാവിധ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ നിലവിലുളള നിരക്ക് അമ്പത് ശതമാനമായി കുറച്ചും ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനു തന്നെ മിതമായ തുകയ്ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനുമുളള അനുവാദവും സര്‍ക്കാര്‍ നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X