തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം, ഉത്തരവിറക്കി ചീഫ് സെക്രട്ടറി
സിനിമാ തിയ്യേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഏര്‍പ്പെടുത്തിയ അന്‍പത് ശതമാനം പ്രവേശന നിയന്ത്രണം ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചുകൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നേരത്തെ മാസ്റ്റര്‍ റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ദളപതി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുളള നിയന്ത്രണം സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ആയതിനാല്‍ മുഴുവന്‍ ആളുകളെയും തിയ്യേറ്ററില്‍ പ്രവേശിപ്പിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. ജനുവരി പതിമൂന്നിനാണ് പൊങ്കല്‍ റിലീസായി മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ എത്തുന്നത്.

വിജയ്ക്ക് പുറമെ നടന്‍ ചിമ്പുവും ഇതേ ആവശ്യവുമായി രംഗത്തെത്തി. വിജയ് ചിത്രത്തിനൊപ്പം പൊങ്കല്‍ റിലീസായാണ് ചിമ്പുവിന്‌റെ ഈശ്വരന്‍ എന്ന സിനിമയും എത്തുന്നത്. അതേസമയം അമ്പത് ശതമാനം പ്രേക്ഷകര്‍ എന്ന നിലവിലെ നിയന്ത്രണം എടുത്തുകളഞ്ഞ് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം ആണ് ഉത്തരവിറക്കിയത്. രാജ്യത്ത് തിയ്യേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയ ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്. ഷോകള്‍ക്കിടെയില്‍ കോവിഡ് 19 തടയാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
കേരളത്തില്‍ ജനുവരി അഞ്ച് മുതലാണ് തിയ്യേറ്ററുകള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിനുളള അനുമതി വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്നാല്‍ അമ്പത് ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ച് തിയ്യേറ്ററുകള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാറിന്‌റെ അനുവാദമുളളത്. കൂടാതെ എല്ലാ തിയ്യേറ്ററുകളും അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. പത്ത് മാസത്തോളമായി തിയ്യേറ്ററുകള്‍ അടഞ്ഞ് കിടന്നതിനാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്തായിരുന്നു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാനാണ് സംസ്ഥാനത്തെ തിയ്യേറ്ററുകള്‍ക്ക് അനുമതിയുളളത്.


Click it and Unblock the Notifications