തമിഴ്റോക്കേഴ്സിന്റെ കളി ഒടിയനോട് നടക്കില്ല!! കളിച്ചാൽ ഇത്തവണ കിട്ടുന്നത് ഉഗ്രൻ പണി...
ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ ഇന്റർനെറ്റിൽ വരുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണി മുഴക്കിയിരുന്നു.
സിനിമ മേഖലയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്ന തമിഴ് റോക്കേഴ്സിന് ഇത്തവണ ഒടിയനിലൂടെ കിട്ടുന്നത് എട്ടിന്റെ പണി. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് കമ്പനികൾക്കും കേമ്പിൾ , ഡിഷ് ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഒടിയനെതിരെ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.

ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ ഇന്റർനെറ്റിൽ വരുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. ഈ വർഷം പുറത്തിറങ്ങിയ പല ബ്രഹ്മാണ്ഡ ചിത്രങ്ങളും തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്ന ചിത്രങ്ങളും റിലീസ് ചെയ്ത ആദ്യ ദിവസംതന്നെ പുറത്തു വിട്ടിരുന്നു. ഏറ്റവും ഒടുവിൽ രജനി-ഷങ്കർ കൂട്ട്കെട്ടിൽ പിറന്ന 2.o റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് പുറത്തു വിട്ടിരുന്നു. അതുപോലെ അമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും സൈറ്റിൽ അപ്പ്ലോഡ് ചെയ്തിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിലാണ് ഒടിയൻ പുറത്തെത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹർത്താലിനേയും മുന്നിലുള്ള സകല പ്രശ്നങ്ങളേയും വിസ്മരിച്ചുകൊണ്ടാണ് പ്രേക്ഷകർ ഒടിയൻ മാണിക്യത്തിനെ കാണാൻ തിയേറ്ററുകളിൽ എത്തിയത്. മികച്ച സൂചനയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഒടിയന്റെ വരവ് വലിയ ആഘോഷമാക്കിയിരിക്കുകയാണ് ലാലേട്ടൻ ആരാധകരും സിനിമ പ്രേമികളും.


Click it and Unblock the Notifications