ശല്യം ചെയ്ത ആരാധകന് തനുശ്രീയുടെ തല്ല്

By Staff

വെള്ളിത്തിരയില്‍ കാണുന്ന മിക്ക താരങ്ങളോടും ആരാധകര്‍ക്ക്‌ ഭ്രമമാണ്‌. അത്‌ ബോളിവുഡിലെ ഗ്ലാമര്‍ നടിമാരാണെങ്കില്‍ പ്രത്യേകിച്ചും.

മിക്ക താരങ്ങളും പ്രേക്ഷകരുടെ ഈ ആരാധന ഒരു പരിധിവരെ ആസ്വദിക്കുന്നുണ്ട്‌. എന്നാല്‍ മിക്കയിടത്തും ആരാധകരുടെ അതിരുവിട്ട പെരുമാറ്റങ്ങള്‍ക്ക്‌ താരങ്ങള്‍ ഇരകളായിപ്പോകാറുണ്ട്‌.

ഈയിടെ ബാംഗ്ലൂരില്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍വന്ന ബോളിവുഡ്‌ താരം തനുശ്രീ ദത്തയ്‌ക്ക്‌ അത്ര രസകരമല്ലാത്ത ഒരു അനുഭവമുണ്ടായി.സഹികെട്ട്‌ ഒരു ആരാധകന്റെ മേല്‍ തനുശ്രീക്ക്‌ കൈവെയ്‌ക്കേണ്ടിയും വന്നു.

സംഭവത്തെക്കുറിച്ച്‌ തനുശ്രീ പറയുന്നു-പടികള്‍ കയറി അകത്തെത്തിയപ്പോള്‍ത്തന്നെ ജനക്കൂട്ടം എന്റെ നേരെ ഇരമ്പിവന്നു. അവിടത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്‌തികരമായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ശരിക്കും സ്റ്റേജിലെത്തുന്നതുവരെ എനിക്ക്‌ ആളുകളോട്‌ പൊരുതേണ്ടിവന്നു.

ഇതിനിടെ ഒരു യുവാവ്‌ പലതവണ എന്റെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചു. പലതവണ ഞാന്‍ അയാളെ അവഗണിച്ചു. എന്നാല്‍ അതുകണക്കാക്കാതെ അയാള്‍ വീണ്ടും എന്റെ വളരെയടുത്തെത്തി. ഞാന്‍ തിരിഞ്ഞുനിന്ന്‌ മുഖമടച്ച്‌ അടികൊടുത്തു. അല്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അടികിട്ടിയപ്പോള്‍ അയാള്‍ സ്‌തംഭിച്ചു നിന്നേടത്തുതന്നെ നിന്നു.

ഞാന്‍ പലയിടത്തും ഒരുപാട്‌ പരിപാടികള്‍ക്കുപോയിട്ടുണ്ട്‌. എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ഇതാദ്യമാണ്‌. അതിഥികള്‍ക്കുവേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയെന്നത്‌ സംഘാടകരുടെ ചുമതലായാണ്‌. ഞാന്‍ ഒരു അഞ്ചുമിനിറ്റുകൂടി അവിടെ നില്‍ക്കുകയായിരുന്നുവെങ്കില്‍ ഉറപ്പാണ്‌ ബാരിക്കേഡുകള്‍ പൊട്ടിച്ച്‌ ജനം അകത്തുവരുമായിരുന്നു. അതുമുന്‍കൂട്ടിക്കണ്ട്‌ ഞാന്‍ സ്റ്റേജ്‌ വിടുകയായിരുന്നു- താരം പറഞ്ഞു.

സംഭവത്തില്‍ തന്റെ ആരാധകരെ തനു കുറ്റപ്പെടുത്തുന്നില്ല. സംഘാടകരോടാണ്‌ താരത്തിന്റെ മുഴുവന്‍ രോഷവും. നടിമാരെത്തുമ്പോള്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണെന്നും താരം പറയുന്നു. മുംബൈയില്‍ സാധാരണക്കാരായ രണ്ടുപെണ്‍കുട്ടികളെയാണ്‌ ജനക്കൂട്ടം പീഡിപ്പിച്ചത്‌. അപ്പോള്‍ ഞങ്ങളെപ്പോലുള്ള താരങ്ങളുടെ അവസ്ഥ എന്തായിരിക്കും- തനുശ്രീ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X