ബാല്യകാലസഖിയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തനുശ്രീയും

By Lakshmi

ഈ അടുത്ത കാലത്ത്, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച ബംഗാളി താരമാണ് തനുശ്രീ ഘോഷ്. രണ്ടു ചിത്രത്തിലും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലായിരുന്നു തനുശ്രീ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ വലിയൊരു ഭാഗ്യം തനുശ്രീയ്ക്ക് കൈവന്നിരിക്കുകയാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോവുകയാണ് തനുശ്രീ.

ചിത്രത്തില്‍ ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് തനുശ്രീ എത്തുക. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ക്കാര്യങ്ങള്‍ പുറത്തുപറയരുതെന്നാണ് തനിയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും അതിനാല്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും തനുശ്രീ പറയുന്നു. മമ്മൂട്ടിയുമായി തനുശ്രീയുടെ കഥാപാത്രത്തിന് കോമ്പിനേഷന്‍ സീനുകളുണ്ട്. ഇതില്‍ താന്‍ വലിയ സന്തോഷത്തിലാണെന്ന് താരം പറയുന്നു.

Tanushree to play a freedom fighter

ഇതുവരെ ഒരു ഗ്ലാമര്‍ നായികയുടെ കെട്ടും മട്ടുമായിരുന്നു തനുശ്രീയ്ക്ക് എന്നാല്‍ ബാല്യകാലസഖയിലൂടെ ഡിഗ്ലാം ചെയ്താണ് തനുവരുന്നത്. മേക്കപ്പൊന്നുമില്ലാതെ സാധാരണസാരിയും ധരിച്ചാണ് തനുശ്രീ ഈ ചിത്രത്തില്‍ അഭിനയിക്കുക. ചിത്രം നാല്‍പതുകളില്‍ നടക്കുന്ന കഥയായതുകൊണ്ടുതന്നെ മേകപ്പ് ഉണ്ടാകില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പുരികം ത്രെഡ് ചെയ്യരുതെന്ന്‌പോലും എനിയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്- തനുശ്രീ വെളിപ്പെടുത്തുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെന്ന നോവലിന്റെ പുത്തന്‍ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒപ്പം മീനയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X