For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിവിയിലെ ചേട്ടനും ചേച്ചിമാര്‍ക്കുമൊപ്പം ഒരു ദിനം; കുഞ്ഞുമനസുകള്‍ക്ക് ജോഷിന്റെ 'സര്‍പ്രൈസ്'

  |

  ഉച്ചയ്ക്ക് ഒരു മണി സമയം. ആരാണീ സമയത്ത് ഗേറ്റ് തുറക്കുന്നത്? പുരികം ചുളിച്ചുകൊണ്ട് 6 വയസുകാരി ദിവ്യ ജനാലയിലൂടെ എത്തി നോക്കി. ഒരു നിമിഷം ഷോക്കേറ്റു. ടിവിയില്‍ കണ്ടിട്ടുള്ള ചേട്ടനും ചേച്ചിമാരും ദേ ഇങ്ങോട്ടു വരുന്നു. സ്വയം ഉറപ്പിക്കാനെന്നവണം അവള്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കി. അതെ, ഈ വരുന്നത് അവരുതന്നെ. 'കസ്തൂരിമാനിലെ' ജീവച്ചേട്ടന്‍. ഒപ്പം 'അമര്‍ അക്മബര്‍ അന്തോണി'യിലെ ഏഞ്ചലും. പുഞ്ചിരി തൂകി പിറകെ വേറെയും ആളുകള്‍. പിന്നെ ഒരു നിമിഷം വൈകിയില്ല, കൂട്ടുകാരോട് അതിഥികളുടെ വിവരം വിളിച്ചുപറയാനായി ദിവ്യ ഓടി.

  Team Josh And FilmiBeat Visited Sandhwanam Childrens Home At Aluva Kochi

  ആലുവയിലെ സാന്ത്വനം ശിശുഭവനം മൊത്തമറിഞ്ഞു ടിവിയിലെ ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും വരവ്. ഉത്സവമേളമായിരുന്നു തുടര്‍ന്നങ്ങോട്ട്. ജീവച്ചേട്ടന്റെ ശരിക്കും പേര് ശ്രീറാം രാമചന്ദ്രന്‍. ഏഞ്ചല്‍ച്ചേച്ചിയുടെ പേര് മറീന മൈക്കിളും. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള ഇരുവര്‍ക്കും ചുറ്റില്‍ കുരുന്നുകള്‍ വട്ടംകൂടി വിശേഷങ്ങളറിയാന്‍. ഇതിനിടെ സോഷ്യൽ മീഡിയയിലെ സൂപ്പര്‍ താരം മീനു ലക്ഷ്മി കുട്ടികള്‍ക്കിടയില്‍ അതിവേഗം ഹിറ്റായി. സഹോദരൻ മിത്രനൊപ്പം സകുടുംബമാണ് മീനു ഇവിടെത്തിയത്. വേർസേ ഇന്നോവേഷനും ജോഷും വീഡിയോ ആപ്പും സംഘടിപ്പിച്ച 'സര്‍പ്രൈസില്‍' പ്രിയതാരങ്ങളെ കണ്ടുമുട്ടിയ സന്തോഷം കുട്ടികള്‍ മറച്ചുവെച്ചില്ല. പതിവുപോലൊരു ദിനത്തിന് സംഭവബഹുലമായൊരു ട്വിസ്റ്റ്!

  Team Josh And FilmiBeat Visited Sandhwanam Childrens Home At Aluva Kochi

  ശ്രീറാം രാമചന്ദ്രനും മറീന മൈക്കിളിനും മീനു ലക്ഷ്മിക്കും മുന്നില്‍ ഡാന്‍സ് കളിക്കാന്‍ കുരുന്നുകള്‍ ആവേശം പൂണ്ടു. ഇടയ്ക്ക് ഓരോ തവണ സ്റ്റെപ്പ് തെറ്റുമ്പോഴും ഹാളില്‍ ചിരിയരങ്ങ് തുളുമ്പി. ഇതിനിടെ വിശിഷ്ടാതിഥികളും നൃത്തച്ചുവടുകളുമായി സംഘത്തിനൊപ്പം ചേർന്നു. പിന്നെ പറയണോ പൂരം? എങ്ങും സന്തോഷം. ആഹ്‌ളാദം. കുട്ടികളുടെ തുറന്ന ചിരിയില്‍ സാന്ത്വനം ശിശുഭവനത്തിലെ 'അമ്മ' രാധാ മേനോന്റെയും മനസുനിറഞ്ഞു. പ്രിയതാരങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിരുന്ന കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു.

  'ദാ' എന്നു പറയുംപോലെ സമയം കടന്നുപോയി. വിടപറയാനുള്ള നേരം. എന്നാല്‍ ശ്രീറാമിനും മെറീനയ്ക്കും മീനുവിനുമൊപ്പം സമയം ചെലവഴിച്ച് മതിയായിരുന്നില്ല കുട്ടിപ്പട്ടാളത്തിന്. അവര് ചോദിച്ചു — ഇനിയെപ്പഴാ ഇങ്ങോട്ട്? ഇനിയും വരും ഉടനെ — ജോഷ് ആപ്പില്‍ നിന്നുള്ള മഹേഷ് മഹാദേവനും ഗുരുദത്തും ഒരുമിച്ചാണ് മറുപടി നൽകിയത്. ഇതോടെ കുട്ടികളുടെ മുഖവും വിരിഞ്ഞു. അവസാന നിമിഷങ്ങളില്‍ പ്രിയതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായിരുന്നു കുരുന്നുകൾക്ക് തിടുക്കം.

  Team Josh And FilmiBeat Visited Sandhwanam Childrens Home At Aluva Kochi
  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  ഓര്‍മ്മത്താളുകളില്‍ പുതിയ ആധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ജോഷ് ടീം കുഞ്ഞുകൈകളില്‍ സമ്മാനപ്പൊതികള്‍ വെച്ചാണ് വികാരനിര്‍ഭരമായി വിടചൊല്ലിയത്. ഇതോടെ സാന്തന്വം ശിശുഭവനം മുഴുവന്‍ ഹാപ്പി! അടുത്ത 'സര്‍പ്രൈസ്' വരെയും കാത്തുനില്‍ക്കാനുള്ള ഓര്‍മ്മകള്‍ ഇവര്‍ക്കൊപ്പമുണ്ട്. ഇനിയും തിരിച്ചുവരാനുള്ള ആഗ്രഹവുമായി ജോഷും പതിവ് ദിനങ്ങളിലേക്ക് മടങ്ങുകയാണ്.

  Read more about: india
  English summary
  Team Josh And Filmibeat Visited Sandhwanam Children's Home At Aluva Kochi. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X