»   » 'ദേശീയ പ്രതികാരം' ആഘോഷമാക്കി മഹേഷും സംഘവും, നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ച് ഫഹദ്

'ദേശീയ പ്രതികാരം' ആഘോഷമാക്കി മഹേഷും സംഘവും, നസ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ച് ഫഹദ്

Posted By: Nihara
Subscribe to Filmibeat Malayalam

64ാമത് ദേശീയ പുരസ്‌കാര പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. ഏഴ് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച മലയാള ചിത്രത്തിനുള്ള നേട്ടവും തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ആഷിക് അബു നിര്‍മ്മിച്ച സിനിമയില്‍ ഫഹദ് ഫാസില്‍, അനുശ്രീ, അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷം പങ്കു വെക്കുന്നതിനിടയിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. 14 വര്‍ഷത്തിനു ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം മലയാള സിനിമയെത്തിയത്. മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെയാണ് സുരഭി ലക്ഷ്മി ഈ നേട്ടത്തിന് അര്‍ഹയായത്.

പുരസ്കാര നേട്ടം കേക്ക് മുറിച്ച് ആഘോഷിച്ചു

ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ആഷിക് അബു, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, തുടങ്ങിയവര്‍ക്കൊപ്പമാണ് ഫഹദും നസ്രിയയും മഹേഷിന്‍റെ നേട്ടം ആഘോഷിച്ചത്. ദേശീയ പ്രതികാരം എന്നെഴുതിയ കേക്ക് നസ്രിയയും ഫഹദും ചേര്‍ന്ന് മുറിച്ചു.

പ്രേക്ഷകരുടെ ഇഷ്ട ചിത്രം

പ്രേക്ഷക ശ്രദ്ധയും ഒപ്പം നിരൂപണ ശ്രദ്ധയും ഒരേ പോലെ നേടിയ ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം. മികച്ച മലയാള ചിത്രം, മികച്ച തിരക്കഥാകൃത്ത് പുരസ്കാരമാണ് ദേശീയ തലത്തില്‍ ലഭിച്ചത്.

സംസ്ഥാനം തഴഞ്ഞു, ദേശീയ തലത്തില്‍ അംഗീകരിച്ചു

സംസ്ഥാന തലത്തില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരമാണ് മഹേഷിന്‍റെ പ്രതികാരം നേടിയത്. എന്നാല്‍ ദേശീയ തലത്തില്‍ എത്തിയപ്പോഴേക്കും അത് മികച്ച ചിത്രത്തിനുള്ള പുരസ്കാരമായി മാറി.

ആഘോഷത്തില്‍ തിളങ്ങി താരദമ്പതികള്‍

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നസ്രിയയാണ് ആഘോഷവേളയിലെ ശ്രദ്ധാകേന്ദ്രമായത്. ഫഹദും നസ്രിയയും കേക്ക് മുറിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
Fahad Fazil and Nazriya celebrates national Award victory.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X