സംവിധായകന്‍ ബിജുവിനെതിരെ പെരുച്ചാഴി ടീം
പുരസ്‌കാരജേതാവായ സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ കമന്റിന് മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയുടെ അണിയറക്കാരുടെ മറുപടി. വളരെ മോശമായ മലയാളം വാക്കുകള്‍ ഉപയോഗിച്ച് പേരിടുന്ന സിനിമകള്‍ക്ക് സബ്‌സിഡി നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ബിജു കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മോശം മലയാളം പേരുകള്‍ക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് പെരുച്ചാഴി, നീ കൊ ഞാ ചാ, കൂതറ തുടങ്ങിയ ചലച്ചിത്രങ്ങളുടെ പേരുകളാണ്. ഇത്തരം പേരുകളുള്ള ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കരുതെന്നാണ് ബിജുവിന്റെ വാദം.
ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പെരുച്ചാഴിയുടെ അണിയറക്കാര്‍ അദ്ദേഹത്തിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതുവരെ റിലീസ് ചെയ്യാത്ത ഒരു ചിത്രത്തിന്റെ പേര് മോശമാണെന്നും ശരിയല്ലെന്നുമെല്ലാമുള്ള തരത്തില്‍ വിധിയെഴുത്ത് നടത്തുന്ന ബിജുവിന്റെ രീതി ശരിയല്ലെന്ന് മറുപടിയില്‍ പറയുന്നു.

മാത്രമല്ല ബിജു വിചാരിക്കുന്നതുപോലെ പെരുച്ചാഴിയെന്നത് ഒരിക്കലും ഒരു മോശം വാക്കല്ലെന്നും ടീം പറയുന്നു. ഒരു ജീവിയുടെ പേരാണ് പെരുച്ചാഴി, ആ ജീവിയെ സൂചിപ്പിക്കാന്‍ വേറെ വാക്കുകളില്ലെന്നിരിക്കേ അതിന് ആകെയുള്ള പേര് എങ്ങനെ മോശമാകുമെന്നാണ് പെരുച്ചാഴി ടീം ചോദിയ്ക്കുന്നത്.
പുരസ്‌കാരനിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വിത്തിട്ടുകൊണ്ട് ബിജു പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. പലപ്പോഴും ബിജു തൊടുത്തുവിടുന്ന അമ്പുകള്‍ വമ്പന്‍ വാക്കേറ്റങ്ങളില്‍ കലാശിക്കാറുമുണ്ട്. എന്തായാലും ഇനി ബിജുവിന്റെ ഈ കമന്റ് ആരെല്ലാം ഏറ്റുപിടിക്കുമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











