»   » 'ഗോദ'യിലേക്ക് ടൊവിനോയുടെ ക്ഷണം, വരുവിന്‍ കാണുവിന്‍ ധൃതപുളങ്കിതരാകുവിന്‍

'ഗോദ'യിലേക്ക് ടൊവിനോയുടെ ക്ഷണം, വരുവിന്‍ കാണുവിന്‍ ധൃതപുളങ്കിതരാകുവിന്‍

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോയുടെ സമയമാണിത്. എസ്ര വിജയകരമായി പ്രദര്‍ശനം തുടരുന്നു. അടുത്ത ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. യൂട്യൂബില്‍ കൂടുതല്‍ പേര്‍ കണ്ട ട്രെയിലര്‍ റെക്കോര്‍ഡ് മെക്‌സിക്കന്‍ അപാരത സ്വന്തമാക്കി.

കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗോദയുടെ ആദ്യ ടീസര്‍ ഫേസ്ബുക്കിലൂടെ ടൊവിനോ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ദംഗല്‍ ഇഫക്റ്റാണോയെന്നറിയില്ല ഗോദയും ഗുസ്തിക്കാരുടെ കഥയാണ് പറയുന്നത്. രണ്‍ജി പണിക്കര്‍ , അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tovino Thomas

ഗുസ്തിക്കാരനായ അച്ഛനും മകനുമായാണ് രണ്‍ജി പണിക്കരും ടൊവിനോ തോമസും വേഷമിടുന്നത്. പഞ്ചാബി താരമായ വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക. തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി. ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

English summary
Godha teser release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam