ആരാണ് മാലിക് ഭായി ??
മമ്മൂട്ടി നായകനാകുന്ന മംഗ്ലീഷ് എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. റെഡ് വൈനിലൂടെ ശ്രദ്ധേയനായ സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക നായികയായെത്തുന്നത് നെതര്‍ലാന്റുകാരിയായ കാരലിന്‍ ബെക്കാണ്.
മാലിക് ഭായി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ആരാണ് മാലിക് ഭായി എന്ന ചോദ്യത്തോടെയാണ് ടീസര്‍ ഹിറ്റാകുന്നത്. പല വിവരണങ്ങളും മാലിക് ഭായിയ്ക്ക് നല്‍കുന്നു. മാലിക് ഭായിയെതേടി മിഷേല്‍ എന്ന ഇംഗ്ലീഷുകാരി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്.

റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന മംഗ്ലീഷിന്റെ തിരക്കഥ എഴുതിയത് റിയാസാണ്. മമ്മൂട്ടിയ്‌ക്കൊപ്പം ടിനി ടോം, ജോജോ, വിനയ് ഫോര്‍ട്ട്, മുകുന്ദന്‍, പി ബാല ചന്ദ്രന്‍, സുധീര്‍ കരമന, പൗളി, സൃന്ദ അഷബ് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രതിഷ്‌വര്‍മ്മയാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപിസുന്ദര്‍. ചിത്രത്തിന്റെ പ്രമോ ഗാനം ആലപിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്നത് ഏറെ ശ്രദ്ധേയമാണ്.
<center><iframe width="100%" height="315" src="//www.youtube.com/embed/pvscV68ZfXE" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











