ദാമ്പത്യത്തിലെ കുഴപ്പിത്തിന്റെ കാരണം ഇവിടെയുണ്ട്

By Aswathi

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെന്താണെന്നും, അതെങ്ങനെ പരിഹരിക്കാം എന്നും അക്കു അക്ബര്‍ തന്റെ സിനിമകളിലൂടെ പറഞ്ഞു തരാറുണ്ട്. അങ്ങനെയൊരു ദാമ്പ്യത്യത്തിന്റെ വിജയകഥയായിരുന്നു 'വെറുതെ അല്ല ഭാര്യ'. വെറുതെ അല്ല ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് കുടുംബ ചിത്രത്തിന് ശേഷം 'ഭാര്യ അത്ര പോര' എന്ന ചിത്രവുമായി അക്കു വീണ്ടും വന്നെങ്കിലും പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍, ഭാര്യമാരുടെ പ്രശ്‌നം പരിഹരിച്ചു, വീണ്ടും അക്കു എത്തുകയാണ് മറ്റൊരു ദാമ്പത്യ കഥ പറയുന്ന ചിത്രവുമായി, 'മത്തായി കുഴപ്പക്കാരനല്ല'!. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പല ഭാര്യഭര്‍ത്താക്കന്മാര്‍ക്കും ഇടയിലെ പ്രശ്‌നത്തിന്റെ കാരണമാണ് ടീസറില്‍ പറയുന്നത്.

mathayi-kuzhappakkaranalla

ഭാര്യമാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ തിരക്കു നടിക്കുന്നതും, ഭാര്യ ഭര്‍ത്താക്കനാമര്‍ക്കിടയില്‍ തുറന്ന കമ്മ്യൂണിക്കേഷന്‍ ഇല്ലാത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ടീസറില്‍ പറയുന്നുണ്ട്.

ജയസൂര്യ, മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, പഴയകാല നടി കുയിലി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ തൃശ്ശൂര്‍ ശൈലിയിലുള്ള ഭായഷാണ് ടീസറിലെ മറ്റൊരു ആകര്‍ഷണം. അഞ്ച് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X