twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും പോലീസ് വേഷത്തില്‍ പൃഥ്വിരാജ്; കോള്‍ഡ് കേസ് ടീസര്‍ പുറത്ത്

    |

    പൃഥിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ചിത്രത്തില്‍ സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. അതിഥി ബാലനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.

    Cold Casse

    ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്. കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് കോള്‍ഡ് കേസ്.

    ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    Recommended Video

    Prithviraj Sukumaran reacts to fake clubhouse account | FilmiBeat Malayalam

    തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവന്തപുരത്ത് ആരംഭിച്ചത്.

    ടീസര്‍ കാണാം

    Read more about: prithviraj sukumaran
    English summary
    prithviraj comes back as a police officer in mystery thriller cold case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X