കത്തിയുമായി വിജയ് എത്തുന്നു
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് നായകനാകുന്ന 'കത്തി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തുപ്പാക്കിക്ക് ശേഷം എ.ആര്‍. മുരുകദോസും വിജയും ഒന്നിക്കുന്ന ചിത്രമാണിത്. സമാന്ത നായികയാകുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.
ബോളിവുഡ് താരം നിഥിന്‍ മുകേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ടോട്ട റോയ്, ഹാസ്യതാരം സതീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മുരുകദോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അയ്യങ്കാരന്‍ ഇന്റര്‍നാഷനലിന്റെയും ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ. കരുണാമൂര്‍ത്തിയും എ. സുഭാസ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യുവസംഗീതജ്ഞന്‍ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനങ്ങള്‍ ഇതിനകം ഹിറ്റ് പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞിട്ടുണ്ട്. ദീപാവലിക്ക് ചിത്രം തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications











