»   » നിര്‍മാതാവ് സംവിധാനിയ്ക്കുന്ന ടീന്‍സ്

നിര്‍മാതാവ് സംവിധാനിയ്ക്കുന്ന ടീന്‍സ്

Posted By:
Subscribe to Filmibeat Malayalam
Teens
നിര്‍മാതാവായി മലയാളസിനിമയിലെത്തിയ ജഹാംഗീര്‍ ഷംസ് ക്യാമറയുടെ പിന്നിലേക്ക്. ന്യൂയോര്‍ക്കിലെ ഫിലിം അക്കാദമിയില്‍ നിന്നും തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവയില്‍ പരിശീലനം നേടിയെത്തിയ ജഹാംഗീറാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്.

സ്വന്തം സിനിമ എന്ന സ്വപ്നം ജഹാംഗീര്‍ ഷംസ് ഉള്‍കൊള്ളാന്‍ ഇഷ്ടപ്പെട്ടത് പക്ഷേ സ്വന്തം സംവിധാനത്തിലൂടെ തന്നെയാണ്. അതിനു വേണ്ടിയുള്ള അറേഞ്ച്ഡ് റിഹേഴ്‌സല്‍ തന്നെയായിരുന്നു ആദ്യത്തെ നിര്‍മ്മാണ പദ്ധതികള്‍. മധു കൈതപ്രം സംവിധാനം നിര്‍വ്വഹിച്ച മദ്ധ്യവേനല്‍, പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച് കൊണ്ട് മലയാളസിനിമയിലേക്ക് കടന്നു വന്ന ജഹാംഗീറിന് ഇനി സ്വന്തം സിനിമയുടെ വിലാസം ലഭിക്കുകയാണ്.

യൂത്തിന് പ്രാധാന്യം നല്‍കികൊണ്ട് ജഹാംഗീര്‍ സംവിധാനരംഗത്തേക്ക് കടന്നു വരികയാണ് ടീന്‍സ് എന്ന ചിത്രത്തിലൂടെ. കൊച്ചിയിലും പീരുമേട്ടിലുമൊക്കെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീന്‍സ് ഹൈറേഞ്ചിലെ ഒരു എഞ്ചിനിയറിംഗ് കോളേജിന്റെ പാശ്ചാത്തലത്തില്‍ വികസിക്കുന്ന കൗമാരക്കാരുടെ കഥയാണ് പറയുന്നത്.

റോയ്, വിവേക് കൃഷ്ണന്‍ സെന്റ് റോസ് എഞ്ചിനിയറിംഗ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണിവര്‍. കേരള രാഷ്ട്രീയത്തിലെ പ്രശസ്തനായ നേതാവായ കൃഷ്ണദാസിന്റെ മകനാണ് വിവേകെങ്കില്‍ കോളേജിലെ സൂപ്പര്‍ വൈസര്‍കൂടിയായ കുന്നാട്ടച്ചന്റെ അധീനതയില്‍ ജീവിച്ചു പഠിക്കുന്ന വനാണ് റോയ്.

ഇതേ കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളാണ് ആശാ തോമസും മേഴ്‌സിയും. ഇവരുടെ ക്യാമ്പസ്സും ജീവിതവുമൊക്കെയാണ് പുതിയ തലമുറയുടെ സ്പിരിറ്റുള്‍കൊണ്ട് ജഹാംഗീര്‍ ഷംസ് ഒരുക്കുന്ന ചിത്രം.

മുകേഷിന്റെ മരുമകനായ ഹൈഡ് ആന്റ് സീക്കിലൂടെ എത്തിയ ദിവ്യദര്‍ശന്‍, സജിത് രാജ്, നടാഷ ഘോഷി, സോണിയഖാന്‍, സ്വപ്ന മേനോന്‍, ശാലിനി നാഗൂര്‍, നിഷിദ, കല്പന, മധുപാല്‍, സഫടികം ജോര്‍ജ്ജ്, സത്താര്‍, കലാശാല ബാബു, നിയാസ് ബക്കര്‍, ഗീതാവിജയന്‍, സബിത ജയരാജ്, മാസ്‌റര്‍ അജ്മല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

ടീന്‍സിന്റെ തിരക്കഥയൊരുക്കുന്ന ജഹാംഗീര്‍ ഷംസ് തന്നെയാണ്. സോഹന്‍ലാല്‍ ഗാനരചനയും വിശ്വനാഥ് ഈണവും നല്കുന്നു, ഛായാഗ്രഹണം ഗുണശേഖര്‍.

English summary
Written and directed by Jahangir Shams, 'Teens' is produced by Manjari L G under the banner of Surf Net Movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam