ശ്രീ റെഡ്ഡി വസ്ത്രമഴിച്ചതിനു ഫലം!! സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്...

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വൻ ചലനം സൃഷ്ടിച്ച വെളിപ്പെടുത്തലായിരുന്നു നടി ശ്രീ റെഡ്ഡിയുടേത്. പ്രമുഖ താരങ്ങൾക്ക് നേരെയായിരുന്നു ലൈംഗികാരോപണവുമായി ശ്രീ രംഗത്തെത്തിയത്. നടി വെളിപ്പെടുത്തൽ സിനിമ മേഖലയ്ക്ക് അകത്തും പ്രേക്ഷകർക്കിടയിലും വൻ ഞെട്ടലുണ്ടാക്കിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താരങ്ങൾക്കും സംവിധാ‌യകർക്കും നേരെയാണ് ലൈംഗികാരോപണവുമായി ശ്രീ രംഗത്തത്തിയത്.

സിനിമ മേഖലയെ തന്നെ പാടെ തകർക്കാൻ ശേഷിയുളള ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. ഇന്ത്യൻ സിനിമയിൽ കാസ്റ്റംഗ് കൗച്ച് നിലനിന്നിരുന്നു എന്നുള്ള തരത്തിലുളള പല വെളിപ്പെടുത്തലുകളും മുൻപ് ഉയർന്നിരുന്നു ടോളിവിഡിൽ സ്ത്രീ താരങ്ങൾ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ചായിരുന്നു ശ്രീ മുഖം നോക്കാതെ പ്രതികരിച്ചത്. പ്രമുഖ താരങ്ങൾക്കും സംവിധായകന്മാർക്കും നേരെയാണ് നടി ഒറ്റയാൾ പോരാട്ടം നടത്തിയത്. ഇതിനിപ്പോൾ ഫലം കണ്ടിരിക്കുകയാണ്.

 ടോപ്പ് ലെസ്  പ്രതിഷേധം

ടോപ്പ് ലെസ് പ്രതിഷേധം

കാസ്റ്റിംഗ് കൗച്ചിനു പിന്നിൽ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ മുഖം നോക്കാതെ പോരാടിയ താരമാണ് ശ്രീ റെഡ്ഡി. പ്രമുഖ താരങ്ങളുടേയും വ്യക്തികളുടേയും പേര് ഉൾപ്പെടെ വെളിപ്പെടുത്തി കൊണ്ടായിരുന്നു ശ്രീ രംഗത്തെത്തിയത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വ്യക്തമായ തെളിവുണ്ടായിട്ടും ടോളിവുഡ് ഫിലിം ചേമ്പർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് ഓഫീസ് ആസ്ഥാനത്ത് ടോപ്പ് ലെസ് പ്രതിഷധവുമായി താരം രംഗത്തെത്തിയിരുന്നു. ഇത് തെന്നിന്ത്യൻ സിനിമയിൽ തന്നെ വൻ ചലനം സൃഷ്ടിച്ചിരുന്നു.

 ലൈംഗികമായി ഉപയോഗിക്കുന്നു

ലൈംഗികമായി ഉപയോഗിക്കുന്നു

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് പുറത്തായിരുന്നു ടോപ്പ് ലെസ് പ്രതിഷേധവുമായി താരം രംഗത്തെത്തിയത്. അഭിനയമോഹവുമായി ഇൻസ്ട്രിയിൽ എത്തുന്ന തുടക്കക്കാരായ പെൺകുട്ടികൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയാണെന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളുടേയും പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ടോപ്പ് ലോസ് പ്രതിഷേധവുമായി എത്തിയ ശ്രീയെ ഒടുവിൽ ഫിലിം ചേമ്പറിന്റെ ആസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

 പ്രതി സ്ഥാനത്ത്  പ്രമുഖർ

പ്രതി സ്ഥാനത്ത് പ്രമുഖർ

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾക്ക് നേരെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്. നാനി, ലോറൻ, നടി ശ്രീകാന്ത്,സംവിധായകനും നടനുമായ ശേഖർ കമ്മൂല, നടൻ നാനി, ഗായകൻ ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊർത്തല, സുന്ദർ സി, മരുകദോസ് എന്നിവർക്ക് നേരെയും താരം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. റാണയുടെ സഹോദരൻ അഭിറാം വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ താരങ്ങൾ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

നടിയുടെ പരിശ്രമത്തിന് ഫലം

നടിയുടെ പരിശ്രമത്തിന് ഫലം

ഇപ്പോഴിത ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിന് ഫലം കണ്ടിരിക്കുകയാണ്. താരത്തിന്റെ പരാതിയെ തുടർന്ന് സിനിമാ മേഖലയിലെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളെകുറിച്ച് അന്വേഷിക്കാൻ ഉത്തര വിട്ടിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവു ഇതിനായി 25 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി ഉചിതമായ തിരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹമാണ് യഥാർഥ ഹീറോയെന്ന് ശ്രീ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X