»   » പാമ്പു പിടുത്തത്തില്‍ വാവ സുരേഷിനെ കടത്തിവെട്ടുന്ന ഒരു താരമുണ്ട്! മലയാളികളുടെ ഈ പ്രിയതാരമാണത്!

പാമ്പു പിടുത്തത്തില്‍ വാവ സുരേഷിനെ കടത്തിവെട്ടുന്ന ഒരു താരമുണ്ട്! മലയാളികളുടെ ഈ പ്രിയതാരമാണത്!

Posted By: Teresa John
Subscribe to Filmibeat Malayalam

പാമ്പു പിടുത്തത്തില്‍ കേമനായ വാവ സുരേഷിനെ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു നടന്‍ വാവ സുരേഷിനെ പോലെ തന്നെ പാമ്പുകളെ സ്‌നേഹിക്കുകയാണ്. വാനമ്പാടി എന്ന സീരിയലിലൂടെയാണ് സായ് കിരണ്‍ റാം എന്ന നടന്‍ അഭിനയ രംഗത്തെക്കെത്തുന്നത്. മലയാളത്തിന്റെ പ്രിയ ഗായിക സുശീലയുടെ കുടുംബത്തിലുള്ള സായിയുടെ കുടുംബം മുഴുവന്‍ സംഗീതത്തിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്.

sai-kiran-ram

എന്നാല്‍ ചെറുപ്പം തൊട്ട് തുടങ്ങിയ ശീലമാണ് സായിക്ക് പാമ്പ് പിടുത്തം. അതിന് താല്‍പര്യം തോന്നിയ കാര്യം ഇതാണ്. താന്‍ ഒരു ശിവഭക്തനാണെന്നും ചെറുപ്പത്തില്‍ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ എല്ലാവരും കൂടി ഒരു പാമ്പിനെ കൊല്ലാന്‍ നിന്നിരുന്നെങ്കിലും കൊല്ലരുതെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അത് എന്റെ നേര്‍ക്ക് ചീറ്റിയത് കണ്ട് അവര്‍ അതിനെ തല്ലി കൊല്ലുകയായിരുന്നു. അന്ന് മുതല്‍ ആ സങ്കടം തന്റെ ഉള്ളില്‍ കിടപ്പുണ്ടെന്നും താരം പറയുന്നു.

പ്രതിഫലം കൊണ്ട് ഞെട്ടിച്ച താരങ്ങളിവരാണ്! കോടികള്‍ വാങ്ങിയിട്ടും ആമിര്‍ ഖാന്‍ പട്ടികയ്ക്ക് പുറത്ത്

കോളേജില്‍ പഠിക്കുമ്പോള്‍ ഹൈദാരബാദിലെ ഫ്രണ്ട്‌സ് ഓഫ്‌സ് സ്‌നേക് സൊസൈറ്റിയില്‍ പോയി അംഗത്വമെടുത്തു. സ്‌നേക്‌സ് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ട് പലതരം പാമ്പിനെ കുറിച്ചും അവയെ രക്ഷിക്കുന്നതിനെ കുറിച്ചും പഠിച്ചു. ആദ്യം ഒരു പെരുപാമ്പിനെയാണ് രക്ഷിക്കാന്‍ പോയപ്പോള്‍ അത് കൈയില്‍ കടിച്ചിരുന്നു. പക്ഷെ വിഷമില്ലായിരുന്നതിനാല്‍ കുഴപ്പമൊന്നും ഉണ്ടായില്ലായിരുന്നെന്നും താരം പറയുന്നു.

English summary
Televisin Actor Sai Kiran Ram's Intrest in Snakes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam