കള്ളനോട്ട് കേസില്‍ പിടിയിലായത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി? പരിണയം താരത്തിനും കുടുംബത്തിനും സംഭവിച്ചത്?

Recommended Video

കള്ളനോട്ട് കേസില്‍ പിടിയിലായത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി? | filmibeat Malayalam

പ്രേക്ഷകര്‍ക്ക് സുപരിചിതയായ മിനിസ്‌ക്രീന്‍ താരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമുണ്ടോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. തങ്ങളുടെ മേഖലയ്ക്കപ്പുറത്ത് നിന്ന് നടത്തുന്ന കാര്യങ്ങള്‍ മാധ്യമശ്രദ്ധ നേടാറുണ്ട്. മിനിസ്‌ക്രീന്‍ താരവുമായി ബന്ധപ്പെട്ട് അത്ര ശുഭകരമായ കാര്യമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി താരവും അമ്മയും വ്യാജനോട്ടടിച്ചിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

crime

മഴവില്‍ മനോരമ, ഫ്‌ളവേഴ്‌സ് തുടങ്ങിയ ചാനലുകളിലെ വിവിധ പരമ്പരകളിലൂടെയാണ് ഈ താരം പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. കള്ളനോട്ടുകളും നിര്‍മ്മാണ യന്ത്രവും ഇവരുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാതൃഭൂമിയുള്‍പ്പടെ നിരവധി മാധ്യമങ്ങള്‍ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തോളമായി ഇവര്‍ വ്യാജനോട്ടടിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. താരത്തെയും അമ്മയേയും കൂടാതെ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


തിങ്കളാഴ്ച രാത്രിയായിരുന്നു ഇവരുടെ വീട്ടിലേക്ക് പോലീസ് എത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനക്കൊടുവിലാണ് കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. പിറ്റേന്ന് രാവിലെയാണ് പരിസരവാസികള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയത്. പിന്നീട് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു. അഭിനേത്രിയും കുടുംബവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയെക്കുറിച്ചുള്ള ഞെട്ടലിലാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X