ലാലിന്റെ സക്കറിയ പോത്തന്‍, ഇപ്പോള്‍ മനോജിന്റെത്‌

By Nirmal Balakrishnan

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. ഈ പേര് വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കേട്ടിരുന്നു. രഞ്ജിത്ത് തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനാകുന്ന സിനിമ. എന്നാല്‍ ആ സിനിമ പേരില്‍ മാത്രമൊതുങ്ങി. ലാലും രഞ്ജിത്തും വേറെ സിനിമകളുമായി മലയാളികളെ കോരിത്തരിപ്പിച്ചു.

ഇപ്പോഴിതാ സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന പേരില്‍പുതിയ ചിത്രമൊരുങ്ങുന്നു. മനോജ് കെ.ജയന്‍-പൂനം ബജ് വ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സീരിയല്‍ സംവിധായകനായിരുന്ന ഉല്ലാസ് ഉണ്ണികൃഷ്ണനാണ്.

manoj-k-jayan

പട്ടാളത്തിലെ കേണല്‍ ആയിരുന്നു സക്കറിയ പോത്തന്‍. അയാള്‍ വിവാഹിതനായത് വളരെ വൈകിയാണ്. വിശ്രമജീവിതകാലത്തായിരുന്നു അയാള്‍ മരിയയെ വിവാഹംകഴിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ അയാള്‍ മുഴുവന്‍ സമയവും ഭാര്യയ്‌ക്കൊപ്പമായി. സുഹൃത്തുക്കളൊക്കെ അയാളെ പെണ്‍കോന്തനെന്നുവിളിച്ചു. ഭര്‍ത്താവിന്റെ ഈ സ്വഭാവം മരിയയ്ക്ക് ഇഷ്ടമല്ലെങ്കിലും അവള്‍ക്ക് അയാല്‍ ജീവന്‍ തന്നെയായിരുന്നു.

പ്രണയലോകത്ത് ജീവിക്കുന്ന രണ്ടുപേര്‍ക്കുമിടയിലേക്ക് ഒരുനാള്‍ സക്കറിയയുടെ സുഹൃത്ത് സച്ചിദാനന്ദന്‍ എത്തുകയാണ്. അയാളുടെ കൂടെ സുഹൃത്തായ ഉണ്ണികൃഷ്ണനും ശബ്‌നവുമുണ്ട്.ഇവര്‍ കൂടി വരുന്നതോടെ സക്കറിയയുടെയും മരിയയുടെയും ജീവിതം പുതിയൊരു രീതിയിലേക്കു കടക്കുകയാണ്. സന്തോഷമായി കടന്നുപോയിരുന്ന ജീവിതം പിന്നീട് പ്രതീക്ഷിക്കാത്ത തലത്തിലേക്കു കടക്കുന്നു. അവിടം മുതല്‍ സിനിമയൊരു ത്രില്ലറിലേക്കു നീങ്ങുകയാണ്.

zachariahyude

സക്കറിയ പോത്തനായി മനോജ് കെ.ജയനും സുഹൃത്ത് സച്ചിദാനന്ദനായി ലാലും അഭിനയിക്കുന്നു. പൂനം ആണ് മരിയ ആകുന്നത്. ബാബുആന്റണി ചാമിയെന്ന വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്തകാലത്ത് ബാബു ആന്റണിക്കു ലഭിക്കുന്ന വലിയ റോളായിരിക്കും ഇത്.

മനോജ് നായര്‍ ആണ് കഥയും തിരക്കഥയും. പാപിനുവാണ് കാമറ. ഔവര്‍ ഡ്രീം സിനിമയുടെ ബാനറില്‍ രാജേഷ് ആണ് നിര്‍മാണം.
മനോജ് കെ. ജയനു ബ്രേക്കാവുന്നൊരു കഥാപാത്രമാണ് സക്കറിയ പോത്തന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X