തെലുങ്ക് സൂപ്പര്‍താരം രാജശേഖറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

By Midhun Raj

തെലുങ്കില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായ നടനാണ് ഡോ രാജശേഖര്‍. നടന്റെ കാര്‍ അപകടത്തില്‍പ്പെട്ടതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഹൈദരാബാദില്‍ വെച്ചായിരുന്നു സംഭവം. രാജശേഖര്‍ സഞ്ചരിച്ച മേഴ്‌സിഡസ്‌ ബെന്‍സ് നിയന്ത്രണം വിട്ട് റോഡിലുളള ഡിവൈഡറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ കാറിന് വലിയ രീതിയിലുളള നാശനഷ്ടങ്ങള്‍ ഉണ്ടായതായി അറിയുന്നു.

dr.Rajasekhar

വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്ക് വരുംവഴിയാണ് രാജശേഖറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഡ്രൈവറും നടനും മാത്രമാണ് ഉണ്ടായിരുന്നത്. അമിത വേഗതയാണ് അപകടകാരണമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജശേഖര്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവ സ്ഥലത്ത് പോലീസ് ഉടന്‍ എത്തിയെങ്കിലും നടന്‍ അവിടെ നിന്നും മാറിയിരുന്നു. ഭാര്യ ജീവിത സംഭവ സ്ഥലത്തെത്തി മറ്റൊരു കാറില്‍ താരത്തെ കൊണ്ടുപോവുകയായിരുന്നു. ചെറിയ പരിക്കുകളാണ് രാജശേഖറിന് ഉണ്ടായിട്ടുളളതെന്നും ഇതിനായി സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികില്‍സ തേടിയതായും അറിയുന്നു. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നറിയാനായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് എടുത്തിട്ടുണ്ട്.

More from Filmibeat

Read more about: telugu accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X