സുന്‍ദീപ് കിഷന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'മൈക്കിള്‍', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
തെലുങ്ക് നടന്‍ സുന്‍ദീപ് കിഷന്‍ നായകന്‍ ആയി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മൈക്കിള്‍'. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന മൈക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടു. കലിപ്പ് ലുക്കില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന സുന്‍ദീപ് ആണ് പോസ്റ്ററിലുള്ളത്. ഒപ്പം ആയുധങ്ങളുമായിട്ടുള്ള മറ്റ് അഭിനേതാക്കളെയും കാണാം. ഒരു യുദ്ധത്തിന്റെ പ്രതീതി നല്‍കുന്ന പോസ്റ്റര്‍ കണ്ടതോടെ പ്രേക്ഷകരും ആകാംഷയിലായി.
സുന്‍ദീപിന് പുറമേ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന നടന്‍ വിജയ് സേതുപതി, ഗൗതം മേനോന്‍, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ് തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

ഒരു ഫാന്റസി ചിത്രമായി ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യുമെന്നും അറിയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമാപ്രേമികള ആവേശത്തിലാക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി യുടെയും, കരണ്‍ സി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഭരത് ചൗദരി, പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടിയാണ് സംവിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശിവ ചെറി, പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി എന്നിവരാണ്.
2010 ല്‍ പ്രസ്ഥാനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സുന്‍ദീപ്. പിന്നീടിങ്ങോട്ട് ഹിന്ദി, തമിഴ്, സിനിമകളിലും നടന്‍ അഭിനയിച്ചു. നായകന്‍ എന്നതിലുപരി സുന്‍ദീപ് അഭിനയിച്ച സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. മൈക്കിള്‍ എന്ന ചിത്രത്തിന് പുറമേ തെലുങ്കിലും തമിഴിലുമായി രണ്ട് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications