ആ ദിവ്യശ്രീ ഞാനല്ല, തെറ്റു ചെയ്യാതെ എന്നെ കല്ലെറിഞ്ഞു

By Aswathi

ഒരു വ്യക്തയെ സംബന്ധിച്ച വാര്‍ത്തകളില്‍ പാകപ്പിഴ സംഭവിക്കുമ്പോള്‍ തകരുന്നത് അവരുടെ ജീവിതം തന്നെയാണ്. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച കാര്യമാകുമ്പോള്‍. അതും വളര്‍ന്നുവരുന്ന യുവ നടിയെ കുറിച്ച് പെണ്‍വാണിഭം പോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പടര്‍ന്നു പിടിയ്ക്കാന്‍ അധികം സമയം വേണ്ട.

തെലുങ്ക് നടി ശ്വേത ബസു അനാശാസ്യത്തിന് അറസ്റ്റിലായതിന് പിന്നാലെ തെന്നിന്ത്യയിലെ ഒരു നടി കൂടെ അറസ്റ്റിലായ വാര്‍ത്തകള്‍ പരന്നു. ദിവ്യ ശ്രീ എന്ന യുവ നടിയാണ് അറസ്റ്റിലായത്. പക്ഷെ വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രീ ദിവ്യയുടെ പേരിലും. 'വരുത്തപ്പടാത്ത വാലിഭര്‍ സംഘം' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീ ദിവ്യ. അറസ്റ്റിലായ ദിവ്യ ശ്രീയുമായി ശ്രീ ദിവ്യയ്ക്ക് യാതൊരു ബന്ധവുമില്ല.

woman-hands-on-face

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ വീട്ടില്‍വച്ച് ശ്രീദിവ്യയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത തമിഴ് കന്നട, തെലുങ്ക് ഇന്റസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ദിവ്യ ശ്രീ എന്ന നടി അറസ്റ്റിലായെന്ന വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയ്‌ക്കൊപ്പം ശ്രീവിദ്യയുടെ ഫോട്ടോ വച്ച് കൊടുത്തതാണ് ഇത്തരത്തില്‍ ഒരു തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണം.

പുതിയ ചിത്രമായ 'താണ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്വിറ്റസര്‍ലാന്റിലാണ് ഇപ്പോള്‍ ശ്രീവിദ്യ. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുമെന്ന് ശ്രീവിദ്യയുടെ മാനേജര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

'ഹനുമാന്‍ ജങ്ഷന്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീവിദ്യ വരുത്തപ്പടാത്ത വാലിഭര്‍ സംഘം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പെന്‍സില്‍, ജീവ, ഏട്ടി, കാക്കി സട്ടൈ, വെള്ളൈക്കാര ദുരൈ തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ ഇപ്പോള്‍ കൈയ്യിലുണ്ട്. അതിനിടയിലാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X