ശ്രീ റെഡ്ഡിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്, താരത്തിന്‍റെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ജീവിത പറഞ്ഞത്?
കാസ്റ്റിങ് കൗച്ചിനെതിരെ ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമാലോകത്തെ മാത്രമല്ല പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. നിരവധി പേരാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. തെളിവ് സഹിതമായാണ് താരം പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് താരത്തിന്റെ തുറന്നുപറച്ചിലുകള്‍ വൈറലാവുന്നത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ചില്ലെന്ന് പറഞ്ഞവരെ തുറന്നെതിര്‍ത്തിരുന്നു ശ്രീ റെഡ്ഡി. അതിന് പിന്നാലെയാണ് ഓരോ വെളിപ്പെടുത്തലുകളും പുറത്തുവന്നത്.
തെലുങ്ക് താരസംഘടനയായ മാ യില്‍ അംഗത്വം വേണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട അപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും താരത്തിനെ അംഗമാക്കിയിരുന്നില്ല. മുന്‍നിര താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ മൗനം തുടരുന്ന സാഹചര്യത്തിലാണ് താരം ഫിലിം ചേംബറിന് മുന്നില്‍ അര്‍ധനഗ്നയായി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളും താരം നടത്തിയിട്ടുണ്ട്. താരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍ ദുരനുഭവം തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യ നടത്തിയ വെളിപ്പെടുത്തലില്‍ സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയിരുന്നു. ജീവിതയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജീവിത ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ശ്രീ റെഡ്ഡിയുടെ സ്വാകാര്യ വീഡിയോ പുറത്തുവിട്ടു
തനിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയായിരുന്നു ജീവിത പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷമാണ് അവര്‍ ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ടത്. ഇതോടെ തെലുങ്ക് സിനിമാലോകം വീണ്ടും നടുങ്ങിയിരിക്കുകയാണ്. തുറന്നുപറച്ചിലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് വീഡിയോയും കൂടി പുറത്തുവന്നത്.

ചൂടന്‍ ചിത്രത്തിന് പിന്നാലെ
നേരത്തെ നിര്‍മ്മാതാവിന്റെ മകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രീ റെഡ്ഡി വ്യക്തമാക്കിയിരുന്നു. റാണ ദഗ്ഗുബട്ടിയുടെ സഹോദരനെതിരെയായിരുന്നു താരം ആരോപണങ്ങള്‍ ഉന്നയിച്ചത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ ഇരുവരുടേയും ചൂടന്‍ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ വീഡിയോ എത്തിയിട്ടുള്ളത്.

സെക്‌സി മൂഡിലായിരിക്കുമെന്ന് ശ്രീ റെഡ്ഡി
തന്റെ ഫോണിലൂടെയാണ് ജീവിത വീഡിയോ പുറത്തുവിട്ടത്. ഡ്രൈവിങ്ങിനിടയില്‍ ശ്രീ റെഡ്ഡി പറയുന്ന കാര്യമാണ് വീഡിയോയിലുള്ളത്. സദാസമയവും താന്‍ സെക്‌സ് മൂഡിലായിരിക്കുമെന്ന് താരം പറയുന്ന വീഡിയോയാണ് ജീവിത പുറത്തുവിട്ടത്. ഇത്തരത്തില്‍ നിലപാടുള്ള ഒരു വ്യക്തി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന പറയുന്നതില്‍ എന്താണ് പ്രസക്തിയെന്നും ജീവിത ചോദിക്കുന്നു.

യഥാര്‍ത്ഥ മുഖം കാണാം
തെലുങ്ക് സിനിമ ശ്രീ റെഡ്ഡിയേ വേണ്ടത്ര പരിഗണിച്ചില്ലെന്നതാണോ അവരുടെ പ്രശ്‌നം, സെക്‌സി മൂഡിലാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യുന്ന താരത്തിന്റെ വീഡിയോയാണിത്. അവരുടെ യഥാര്‍ത്ഥ മുഖം ഇതില്‍ കാണാമെന്നും ജീവിത പറയുന്നു. ഈ വീഡിയോ കണ്ടതിന് ശേഷം അവരുടെ നിരപരാധിത്വത്തെക്കുറിച്ച് ചിന്തിക്കൂയെന്നും ജീവിത പറയുന്നു.

ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകളുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമ ആകെ വിറുങ്ങലിച്ച് നില്‍ക്കുന്നതിനിടയില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു ജീവിതയേയും ഭര്‍ത്താവിനെയും കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യ സംസാരിച്ചത്. ഭര്‍ത്താവിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥിനികളെ ജീവിത എത്തിച്ചു കൊടുക്കാറുണ്ടെന്നായിരുന്നു സന്ധ്യ ആരോപിച്ചത്.

നിയമപരമായി നേരിടും
സന്ധ്യയുടെ ആരോപണത്തില്‍ വാസ്തവമില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോവാനാണ് തന്റെ തീരുമാനമെന്നും ജീവിത വ്യക്തമാക്കിയിരുന്നു. അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത യോഗത്തിനൊടുവിലാണ് അവര്‍ ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ടത്.

ശ്രീ റെഡ്ഡിയുടെ പ്രതികരണം
സിനിമാലോകത്തെ ഒന്നടങ്കം പിടിച്ച് കുലുക്കുന്ന ആരോപണങ്ങളും പ്രതിഷേധ മുറകളുമായി എത്തിയ യുവഅഭിനേത്രി ശ്രീ റെഡ്ഡി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രൂക്ഷവിമര്‍ശനം ഉയര്‍ന്നുവരുമ്പോള്‍ത്തന്നെ ശക്തമായ പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട്.
വീഡിയോ
ജീവിത പുറത്തുവിട്ട വീഡിയോ കാണാം.


Click it and Unblock the Notifications