For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിർമ്മാതാവും ഭാര്യയും തന്നേയും സമീപിച്ചു!! 10000 ഡോളർ ഓഫർ ചെയ്തു, പുതിയ വെളിപ്പെടുത്തലുമായി ശ്രീ

|

ടോളിവുഡിനു മുഴുവൻ നാണക്കേടായിരിക്കുകയാണ്. ഒന്നിനു പുറകെ ഒന്നായി തെലുങ്ക് സിനിമ മേഖലയ്ക്ക് നേരെ മോശമായ കഥകളാണ് പുറത്തു വരുന്നത്. കാസ്റ്റിംങ് കൗച്ചിനെ കുറിച്ചും നടിമാരെ ലൈംഗികമായി ഉപയോഗിക്കുന്ന തരത്തിലുളള കഥകളാണ് പുറത്തു വരുന്നത്. തെലുങ്ക് സിനിമ ലോകത്തിലെ ഇത്തരത്തിലുളള ഞെട്ടിപ്പിക്കുന്ന കഥകൾ ആദ്യം പുറത്തു വിട്ടത് തെലുങ്ക് താരം ശ്രീ റെഡ്ഡിയായിരുന്നു. പല താരങ്ങളുടേയും ഒരിക്കലും വിചാരിക്കാത്ത ഒരു മുഖമായിരുന്നു ശ്രീ വെളിച്ചത്തു കൊണ്ടു വന്നത്. എന്നാൽ അന്ന് താരത്തിനെ ആരും അംഗീകരിച്ചിരുന്നില്ല. എല്ലാവരും വിമർശിക്കുകയായിരുന്നുണ്ടായത്.

വികാരപ്രകടനത്തിനിടെ അത് സംഭവിക്കാതെ നോക്കണം!! ആരാധകർക്ക് ഉപദേശവുമായി മമ്മൂട്ടി

എന്നാൽ ശ്രീ റെഡ്ഡി ആരോപിച്ച കാര്യങ്ങൾ ശരിയാണെന്നു തരത്തിലുളള വാർത്തകളാണ് ഇപ്പാൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് തെലുങ്ക് സിനിമ നിർമ്മാതാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇപ്പോഴിത ഇവരെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്.

ജോഷ്വോയുടെ കഥയാണ് കൂടെ!!പൃഥ്വിയുമായി സാമ്യമുണ്ട്, അഞ്ജലി മേനോൻ പൃഥ്വിയെ കുറിച്ച് പറ‍ഞ്ഞതിങ്ങനെ

 സിനിമയുടെ ഭാഗമാകാൻ ശ്രമിച്ചു

സിനിമയുടെ ഭാഗമാകാൻ ശ്രമിച്ചു

പെൺവാണിഭ കേസിൽ അമേരിക്കയിൽ അറസ്റ്റിലായ വിദേശ വ്യവസായിയും സിനിമ നിർമാതാവുമായ മൊഡുഗുമുദി കിഷനും ഭാര്യ ചന്ദ്രയുയേയും കുറിച്ചായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. പല അവസരങ്ങളിൽ സിനിമയുടെ ഭാഗമാകാൻ ഇവർ ആഗ്രഹിച്ചിരുന്നു. ഇതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്ക് പരാജയമായിരുന്നു ഫലം. രണ്ടു പേരും ഹൈദരാബാദ് സ്വദേശികളാണ്. പിന്നീട് അമേരിക്കയിൽ പോയി പെൺവാണിഭ സംഘത്തിൽ പ്രവർത്തിക്കുകയായിരുന്നെന്നും ശ്രീ പറ‍ഞ്ഞു.

 10000 ഡോളർ

10000 ഡോളർ

നിർമ്മാതാവും ഭാര്യയും തന്നെ പല പ്രാവശ്യം സമീപിച്ചിട്ടുണ്ടെന്നും ശ്രീ പറഞ്ഞു. 10000 ഡോളർ രൂപ വരെ തനിയ്ക്ക് അവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ താൻ അവരെ വളരെ വിദഗ്ദമായി ഒഴിവാക്കുകയായിരുന്നെന്നും ശ്രീ പറഞ്ഞു. കൂടാതെ പെൺക്കുട്ടികൾക്ക് വിസയു അടക്കമുളള എല്ല സൗകര്യങ്ങളും ഇവർ തങ്ങളുടെ കയ്യിലുളള പെൺക്കുട്ടികൾക്ക് നൽകുന്നുണ്ട്. സി, ഡി ഗ്രേഡിലുളള പല താരങ്ങളും ഇവരുടെ കൈകളിൽ വീണിട്ടുണ്ടെന്നും ശ്രീ പറഞ്ഞു.

 ഇതു ആദ്യ സംഭവമല്ല

ഇതു ആദ്യ സംഭവമല്ല

ശ്രീക്ക് പിന്നാലെ വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം നിക്കി ഗിൽറാണിയുടെ സഹോദരി സഞ്ജന ഗിൽ റാണിയും രംഗത്തെത്തിയിരുന്നു. ഇത് ആദ്യമായിട്ടല്ല അമേരിക്കയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇതിനു മുൻപും ഇതു പോലെയുള്ള നടന്നിട്ടുണ്ടെന്നും സഞ്ജന പറ‍ഞ്ഞു. കൂടാതെ സി, ഡി ഗ്രേയ്ഡ് താരങ്ങളാണ് ഇത്തരത്തിൽ വിധേയരാകുന്നതെന്നു സഞ്ജന പറ‍ഞ്ഞു.

 42 പേജുള്ള കുറ്റപത്രം

42 പേജുള്ള കുറ്റപത്രം

ചിക്കഗോയിൽ നിന്ന് പിടിയിലായ ദമ്പതിമാർക്കെതിരെ 42 പേജുള്ള കുറ്റപത്രമാണ് യുഎസ് പോലീസ് തയ്യാറാക്കിയിരിക്തകുന്നത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് സംഭവം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. നിർമ്മാതാവിന്റെ ഭാര്യ ചന്ദ്രയുടെ മൊബൈൽ ഫോണിൽ നിന്ന് ആവശ്യക്കാരുമായി നടത്തിയ സന്ദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്ക് നേരയുളള അറസ്റ്റ്. അമേരിക്കയിലെ സാംസ്കാരിക പരിപാടികളിലും മറ്റും എത്തുന്ന താരങ്ങളെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്.

ലൈംഗികാതിക്രമണങ്ങൾക്ക് നേരെ ശബ്ദം  ഉയർത്തി

ലൈംഗികാതിക്രമണങ്ങൾക്ക് നേരെ ശബ്ദം ഉയർത്തി

തെലുങ്ക് സിനിമയെ ചുറ്റിപ്പറ്റി നടന്നു വന്നിരുന്ന ലൈംഗികാതിക്രമം ശക്താമായി പ്രതിഷേധത്തിലൂടെ ലോകത്തിനു മുന്നിൽ എത്തിച്ച താരമായിരുന്നു ശ്രീ. തെലുങ്ക് സിനിമയിലെ സ്ത്രീകൾ കാസ്റ്റിംങ് കൗച്ചിനു അതു പോലെ ലൈംഗികാതിക്രമങ്ങൾക്കും വിധേയമാകുന്നുണ്ടെന്ന് താരം ചൂണ്ടിക്കാട്ടിയിരുന്നു.ശ്രീയ്ക്ക് പിന്നാലെ നിരവധി ജൂനിയർ ആർടിസ്റ്റുകൾ തങ്ങൾ നേരിടുന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. ശ്രീയുടെ അഭിപ്രായം ശരിവയ്ക്കും വിധത്തിലായിരുന്നു ഇവരുടേയും പ്രതികരണം.

English summary
Telugu actress Sri Reddy speaks up about Tollywood racket busted in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more