നടിമാർക്ക് വേണ്ടി വലവിരിച്ച് റാക്കറ്റുകൾ!! നിർമ്മാതാവും ഭാര്യയും പിടിയിൽ, സംഭവം അമേരിക്കയിൽ
നിർമ്മാതാവിന്റെ ഭാര്യയുടെ ഫോണിൽ നിന്ന് ആവശ്യക്കാരുമായുളള സന്ദോശങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്
ടോളിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംങ് കൗച്ചിനെ കുറിച്ചും തെലുങ്കിലെ നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് താരം ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ശ്രീയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്തുണക്കുന്നതിനെക്കാൾ വിമർശിക്കുന്നവരായിരുന്നു കൂടുതൽ.

ഇപ്പോഴിത ടോളിവുഡിനെ വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടിമാരെ അമേരിക്കയിൽ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റിലെ ഖണ്ഡികളായ നിർമ്മാതവും ഭാര്യയും പോലീസ് പിടിയിൽ. ടോളിവുഡ് നിർമ്മാതാവ് മൊഡുഗുമുടി കൃഷ്ണനും, ഭാര്യ ചന്ദ്രയേയുമാണ് ഷിക്കഗോ പോലീസ് പിടികൂടിയത്. അമേരിക്കയിലെ സാംസ്കാരിക പരിപാടികളിലും മറ്റും എത്തുന്ന താരങ്ങളെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്.നിർമ്മാതാവിനും ഭാര്യയ്ക്കുമെതിരെ ഒരു യുവനടി പരാതിയുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ യാണ് അറസ്റ്റ് നടന്നത്.
ഒരു സാംസ്കാരിക പരിപാടി എന്ന പേരിൽ താരങ്ങളെ വിളിച്ച് വരുത്തി വേശ്യവ്യത്തിയ്ക്ക് നിർബന്ധിക്കുന്നു എന്നാണ് നടി നൽകിയ പരാതി. ഒരുപാട് പെൺകുട്ടികളെ ഇതുപോലെ ദുരുപയോഗം ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയാണ് ആവശ്യക്കാരിൽ നിന്ന് നിർമ്മാതാവും ഭാര്യയും കൈപ്പറ്റി വരുന്നത്. ഷിക്കാഗോയിലുള്ള ഇവരുടെ അപ്പാർട്ടുമെന്റിൽ നിന്ന് പോലീസിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ നിർമ്മാതാവിന്റെ ഭാര്യ ചന്ദ്രയുടെ ഫോണിൽ നിന്ന് ആവശ്യക്കാരുമായുളള സന്ദേശങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്.


Click it and Unblock the Notifications