»   » തെലുങ്ക് നടനോടൊപ്പം കിടക്ക പങ്കിട്ടു,സംഭവം വാര്‍ത്തയാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ നടി

തെലുങ്ക് നടനോടൊപ്പം കിടക്ക പങ്കിട്ടു,സംഭവം വാര്‍ത്തയാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് പ്രമുഖ നടി

Posted By: നിതാര
Subscribe to Filmibeat Malayalam

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖം വിവാദമാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് നടി കസ്തൂരി. ഇംഗ്ലീഷ് മാധ്യമത്തിലാണ് താരത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. താന്‍ പറഞ്ഞതൊന്നുമല്ല അവര്‍ പ്രസിദ്ധീകരിച്ചതെന്നാണ് അഭിനേത്രി പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയിലെല്ലാം അഭിനയിച്ച കസ്തൂരി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. പേരു പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സിനിമ പറഞ്ഞാല്‍ ആളെ മനസ്സിലാവും. അനിയന്‍ ബാവ ചേട്ടന്‍ ബാവ, രഥോല്‍സവം, സ്‌നേഹം, മംഗല്യപല്ലക്ക്, തുടങ്ങിയ സിനിമകളില്‍ കസ്തൂരി വേഷമിട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായാണ് കൂടുതല്‍ അഭിനയിച്ചത്. വനിതാ ദിനത്തില്‍ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അഭിമുഖം കാരണമാണ് നടിയെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വരാന്‍ കാരണം.

വനിതാ ദിനത്തില്‍ നല്‍കിയ അഭിമുഖം

വനിതാ ദിനത്തോടനുബന്ധിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നുവെന്ന് നടി കസ്തൂരി പറഞ്ഞു. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് പിന്നീട് പ്രചരിച്ചതെന്ന് നടി പറഞ്ഞു.

പ്രചരിക്കുന്നത് പറയാത്ത കാര്യങ്ങള്‍

അഭിമുഖം പ്രസിദ്ധീകരിച്ചു വന്നപ്പോളാണ് താന്‍ ഞെട്ടിയത്. പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്.

പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കാറില്ല

സാധാരണയായി തന്നെക്കുറിച്ചുള്ള മോശം പ്രചാരണങ്ങള്‍ക്കൊന്നും കസ്തൂരി മറുപടി നല്‍കാറില്ല. എന്നാല്‍ ഇത്തവണ പ്രതികരിക്കാന്‍ ഒരു കാരണമുണ്ട്.

കുടുംബത്തെ ബാധിച്ചു

സിനിമയില്‍ സജീവമായിരിക്കുന്ന സമയത്ത് പോലും തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി പറയാറില്ലായിരുന്നുവെന്ന് അഭിനേത്രി. ഇത്തവണ പ്രതികരിക്കുന്നതിന് പിന്നില്‍ കാരണമുണ്ട്. ഈ ആരോപണം തന്റെ കുടംബത്തിനെപ്പോലും ബാധിച്ചു. കുടുംബമെന്നാല്‍ സിനിമയെയാണ് ഉദ്ദേശിച്ചത്.

പ്രസിദ്ധീകരിച്ചത് ഇതാണ്

സിനിമയില്‍ അഭിനയിക്കാനെത്തുന്ന അഭിനേത്രികളോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍മാരുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലുള്ള പ്രമുഖ തെലുങ്ക് നടന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കസ്തൂരി പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചത്.

English summary
esteryear actress Kasthuri has create a storm in Tollywood by accusing a senior top Telugu hero of sexually harassing her. I have acted with him in only one film. When I refused to sleep with him, he started treating me badly on the sets. He has very high ego and he doesn't like to hear 'No' from anyone. He even forced me out of two films for not surrendering to his sexual advances,' Kasthuri revealed during an interview .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X