»   » തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞു! എന്തിനാണെന്നല്ലേ?

തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞു! എന്തിനാണെന്നല്ലേ?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന് മാത്രമല്ല തെലുങ്കിനും പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മനവന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിനെ തെലുങ്കില്‍ പ്രിയങ്കരനാക്കിയത്. ജനത ഗാരേജിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടു. മോഹന്‍ലാലിന് ദേശീയ ജൂറി പുരസ്‌കാരം നേടിക്കൊത്ത ചിത്രങ്ങളില്‍ ഒന്ന് ജനത ഗാരേജ് ആയിരുന്നു.  

ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

janatha garage

ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ജൂനിയര്‍ എന്‍ടിആര്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മോഹന്‍ലാലിനും നന്ദി പറഞ്ഞത്. 2016ലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് നേടിയ ചിത്രമായിരുന്നു ജനത ഗാരേജ്. ഇന്നും തെലുങ്കിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗാണ് ജനത ഗാരേജിന്റേത്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം തെലുങ്കില്‍ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തി. പുലിമുരുകന്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത് എത്തിക്കുന്നതിനും ഇത് കാരണമായി. 

സാമന്തയും നിത്യ മേനോനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലെത്തിയ ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷം അവിസ്മരണീയമാക്കി. ദേവയാനി, റഹ്മാന്‍ എന്നിവരായിരുന്നു മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങള്‍.

English summary
On the first anniversary of Telugu blockbuster Janatha Garage. Lead actor Jr NTR took to his Twitter space to thank Mohanlal and all his cast and crew members for the movie’s success. Janatha Garage, directed by Kortala Siva is a mass entertainer in which Mohanlal and Jr NTR played the major roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam