ഷൂട്ടിങ് കഴിഞ്ഞ് കാട്ടിൽ നിന്ന് മടങ്ങവെ അപകടം!! പ്രമുഖ സീരിയൽ നടിമാർ മരിച്ചു
തെലുങ്കാനയിലെ വിക്രബാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് നടികൾ മരണപ്പെട്ടു. തെലുങ്ക് സീരിയൽ താരങ്ങളായ ഭാർഗവി(20). അനുഷ റെഡ്ഡി( 22) എന്നിവരാണ് മരണപ്പെട്ടത്. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങി വരവെയായിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. സംഭവ സമയത്ത് ഇവരോടൊപ്പം കാർ ഡ്രൈവൿ ചക്രി ഇവരുടെ സഹായി വിനയ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

അപകടത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കാർ എതിർ ദിശയിൽ വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ റോഡിനരികിലെ ഒരു മരത്തിലിടിച്ചാണ് അപകടം സംഭവിക്കുന്നത്. ഭാർഗവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
തെലങ്കാനയിലെ നിർമൽ സ്വദേശിയായ ഭാർഗവി സീ ടിവി സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മഗ്ഗു എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പുതുമുഖ താരമാണ് അനുഷ്ക. കുറച്ചു നാൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications











