തമിഴ് ബിഗ് ബോസില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍! മകളെ വനിത തട്ടികൊണ്ടു വന്നതല്ലെന്ന് അഭിഭാഷകന്‍

By Midhun Raj

പിതാവും നടനുമായ വിജയകുമാറിനെതിരായ ആരോപണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് വനിത വിജയകുമാര്‍. സ്വന്തം വീട്ടില്‍ നിന്നും തന്നെ ഇറക്കി വിട്ടുവെന്ന് ആരോപിച്ച് പിതാവിനും സഹോദരനുമെതിരെയാണ് നടിയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തുടര്‍ന്ന് കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസിലായിരുന്നു വനിതയെ എല്ലാവരും കണ്ടത്. ബിഗ് ബോസിലെ 15 മല്‍സരാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് വനിത എത്തിയിരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വനിതയുടെ ഭര്‍ത്താവ് നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചായിരുന്നു മുന്‍ ഭര്‍ത്താവ് ആനന്ദരാജ് രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം പോലീസ് ഇവരെ ചോദ്യം ചെയ്തതായും റി്‌പ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ആനന്ദരാജ് നല്‍കിയ പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് വനിതയുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. നടിയുടെ മുന്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായിട്ടാണ് അഭിഭാഷകന്‍ എത്തിയിരിക്കുന്നത്.

ബിഗ് ബോസില്‍ ചോദ്യം ചെയ്യല്‍

ബിഗ് ബോസില്‍ ചോദ്യം ചെയ്യല്‍

കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസ് ഷോ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. പരിപാടിയുടെ ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായി മാറിയത് വനിത വിജയ് കുമാറായിരുന്നു. ബിഗ് ബോസിലൂടെ വീണ്ടും തിളങ്ങിനില്‍ക്കവേയാണ് നടിക്കെതിരെ പരാതിയുമായി മുന്‍ ഭര്‍ത്താവ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദിലെ ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തി നടിയെ പോലീസ് ചോദ്യം ചെയ്തിരുന്നത്. മകളെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് തെലങ്കാന പോലീസിലായിരുന്നു ആനന്ദരാജ് പരാതി നല്‍കിയിരുന്നത്.

അഭിഭാഷകന്‍ പറഞ്ഞത്

അഭിഭാഷകന്‍ പറഞ്ഞത്

അതേസമയം അച്ഛനോടൊപ്പം ജീവിക്കാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും അതിനാലാണ് ചെന്നെെയില്‍ താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് വനിതയുടെ അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്. ആനന്ദരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ എത്തി അപമര്യാദയായി പെരുമാറിയെന്ന് മകള്‍ പോലീസിനോട് പറഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു. വനിതയ്‌ക്കൊപ്പം കുട്ടി സുരക്ഷിതയാണെന്നും ചെന്നെെയില്‍ ജീവിക്കാനാണ് അവള്‍ക്ക് താല്‍പര്യമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

മകളെ തട്ടിക്കൊണ്ടുവന്നതല്ല

മകളെ തട്ടിക്കൊണ്ടുവന്നതല്ല

വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും തിരിച്ചുപോകാന്‍ കുട്ടി തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ അവളെ ഹൈദരാബാദിലേക്ക് പറഞ്ഞയച്ചില്ല എന്നും അഭിഭാഷകന്‍ പറയുന്നു. ആനന്ദരാജിന്റെ സുഹൃത്തുകള്‍ മോശമായി പെരുമാറിയതോടൊപ്പം വീട്ടില്‍ സ്ഥിരമായി വരുന്ന സ്ത്രീ കിടപ്പുമുറിയില്‍ വെച്ച് ഉപദ്രവിച്ചുവെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിട നടക്കുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞതായി വനിത വിജയകുമാറിന്റെ അഭിഭാഷകന്‍ തുറന്നുപറഞ്ഞു.

തെലങ്കാന പോലീസില്‍

തെലങ്കാന പോലീസില്‍

2007ല്‍ വിവാഹിതരായ ആനന്ദരാജും വനിതയും 2010ലായിരുന്നു വേര്‍പിരിഞ്ഞത്. തുടര്‍ന്ന് മകള്‍ക്കൊപ്പം ചെന്നൈയിലാണ് വനിത വിജയകുമാര്‍ താമസിച്ചിരുന്നത്. തെലങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടിയുടെ മുന്‍ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. ചോദ്യം ചെയ്യലിനു ശേഷം വനിത വീണ്ടും ബിഗ് ബോസ് ഷോയിലേക്ക് തിരിച്ചെത്തിയിരുന്നു തുടര്‍ന്ന് ക്യാപ്റ്റന്‍സി വീണ്ടും എറ്റെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X