പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രം കടമെടുത്ത് തെലുങ്കാന പോലീസ്! കാണാം

By Midhun

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാനമായിരുന്നു പ്രിയയെ ഒറ്റരാത്രി കൊണ്ട് സെലിബ്രിറ്റിയാക്കി മാറ്റിയിരുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ പാട്ടിന്റെ രംഗത്തുണ്ടായിരുന്നെങ്കിലും പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലുമാണ് ഹിറ്റായി മാറിയിരുന്നത്. പ്രിയയ്‌ക്കൊപ്പം പാട്ടിന്റെ രംഗത്ത് ഉണ്ടായിരുന്ന റോഷന്‍ എന്ന നടന്റെ പ്രകടനവും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാളത്തില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിനു ശേഷം യുടൂബില്‍ തരംഗമുണ്ടാക്കിയ ഗാനമായിരുന്നു ചിത്രത്തിലേത്. പാട്ടിനു പുറമേ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലും റോഷനും പ്രിയയും തന്നെയായിരുന്നു തിളങ്ങിയിരുന്നത്.

priya warrier

ഗാനരംഗം ഉണ്ടാക്കിയ തരംഗത്തില്‍ ഒറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകരമായി മാറിയിരുന്നത്. അടുത്തിടെ തെലുങ്കാന പോലീസ് തങ്ങളുടെ ട്വിറ്റര്‍ ട്വീറ്റില്‍ പ്രിയാ വാര്യരുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ട്വീറ്റിലാണ് പ്രിയയുടെ ചിത്രം വന്നിരിക്കുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങളും അവര്‍ക്ക് നല്‍കിയ പിഴയുടെയും ചിത്രങ്ങള്‍ പോലീസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേ സമയം തന്നെ സാധാരണക്കാര്‍ മാത്രമല്ല, പോലീസുകാരും ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരാള്‍ രംഗത്തെത്തിയിരുന്നു.

ഇയാള്‍ക്കുളള മറുപടി ട്വീറ്റിലാണ് പ്രിയയുടെ ചിത്രം ഉള്‍പ്പെടുത്തി സഹപ്രവര്‍ത്തകന്‍ നിയമലംഘനം നടത്തിയ ചിത്രവും അയാള്‍ക്കുളള പിഴ നല്‍കിയ ചിത്രവും പോലീസുകാര്‍ പങ്കുവെച്ചത്. നിയമം ആര് ലംഘിച്ചാലും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രിയയുടെ കണ്ണിറുക്കല്‍ കാണിച്ച് പോലീസ് പോസ്റ്റിട്ടത്. ചെറിയ പ്രായത്തില്‍ തന്നെ അപ്രതീക്ഷിത നേട്ടങ്ങളാണ് പ്രിയാ വാര്യരെ തേടിയെത്തിയിരുന്നത്. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിയ പ്രിയ ഇന്ത്യയിലെ തന്നെ മുന്‍നിര സെലിബ്രിറ്റികളിലൊരാളായാണ് അറിയപ്പെടുന്നത്. അടുത്തിടെ ഔട്ടലുക്കിന്റെ വൈറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രിയയ്ക്കായിരുന്നു ലഭിച്ചിരുന്നത്. ഈ വിഭാഗത്തില്‍ പ്രിയയല്ലാതെ തങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു ചടങ്ങിനിടെ അവതാരിക പറഞ്ഞിരുന്നത്. പാട്ടിനും ടീസറിനു ശേഷം പ്രിയയുടെ സിനിമ എന്ന് റിലീസാവുമെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X