കലാഭവന്‍ മണിയ്ക്ക വിലക്ക്

By Aswathi

അഡ്വാന്‍സ് തുക വാങ്ങിയിട്ട് സിനിമയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കലാഭവന്‍ മണിയ്ക്ക് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കലാഭവന്‍ മണി മൂലം ഉണ്ടായ സാമ്പത്തികയ നഷ്ടം നികത്തുന്നതുലരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ദൈവം സാക്ഷി എന്ന ചിത്രത്തില്‍ അഭിനയ്ക്കാമെന്ന് പറഞ്ഞ് ഡേറ്റ് നല്‍കിയ മണി അഡ്വാന്‍സ് തുകയും കൈപ്പറ്റി പിന്മാറിയെന്നാണ് നിര്‍മാതാവിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കുകയായിരുന്നു.

kalabhavan-mani

പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിര്‍മാതാക്കളുടെ സംഘടന ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. താര സംഘടനയായ അമ്മയില്‍ പരാതി നല്‍കിയിട്ടും മണി അഭിനയിക്കാന്‍ വാരാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാവ് സംഘടനയില്‍ പരാതി നല്‍കിയത്.

ജനുവരി 16 ന് തുടങ്ങേണ്ടിയിരുന്ന ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രീകരണം മണിയുടെ പിന്മാറ്റത്തെ തുടര്‍ന്ന് മുടങ്ങുകയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്‌തെന്നും നിര്‍മാതാവ് ആരോപിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X