മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

By Nirmal Balakrishnan

സിനിമയില്‍ വന്ന് മുപ്പതിലേറെ വര്‍ഷമായിട്ടും മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ പറ്റാത്ത നിരവധി പ്രമുഖ സംവിധായകര്‍ മലയാളത്തില്‍ ഇനിയുമുണ്ട്. ഒരുപക്ഷേ ലാലിനു പറ്റിയ കഥ കിട്ടാത്തതുകൊണ്ടായിരിക്കാം, അല്ലെങ്കില്‍ ലാല്‍ അവര്‍ക്കു ഡേറ്റു നല്‍കാത്തതുകൊണ്ടായിരിക്കാം. ആരൊക്കെയാണ് ആ പ്രമുഖര്‍ എന്ന നോക്കാം.

അടൂര്‍ ഗോപാലകൃഷ്ണന്‍

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

മലയാള സിനിമ പുറംരാജ്യങ്ങളില്‍ അറിയപ്പെടുന്നത് അടൂര്‍ ഗോപാലകൃഷ്ണനിലൂടെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒറ്റ ചിത്രത്തിലും ലാലിനു മുഖം കാണിക്കാന്‍ പറ്റിയിട്ടില്ല. മമ്മൂട്ടിയാണെങ്കില്‍ നിരവധി ചിത്രങ്ങളില്‍ നായകനായി ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുമുണ്ട്. ലാല്‍ ചിത്രത്തെക്കുറിച്ച് ഇതുവരെ അടൂര്‍ സംസാരിച്ചിട്ടുപോലുമില്ല.

ലാല്‍ജോസ്

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം


മമ്മൂട്ടി, ദിലീപ്, സുരേഷ്‌ഗോപി, പൃഥ്വിരാജ് എന്നിവരെയൊക്കെ നായകരാക്കി ലാല്‍ജോസ് നിരവധി ചിത്രമൊരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെ മോഹന്‍ലാലിനെ വച്ച് ചിത്രം ചെയ്യാന്‍ പറ്റിയിട്ടില്ല. ലാലും പൃഥ്വിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കസിന്‍സ് എന്നൊരു ചിത്രം പഌന്‍ ചെയ്തിരുന്നെങ്കിലും നടന്നില്ല. അടുത്തെങ്ങും ലാല്‍ ചിത്രം ചെയ്യുന്ന കാര്യം ലാലു പറഞ്ഞിട്ടുമില്ല.

ജയരാജ്

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

മുന്‍പ് മഴയുടെ പശ്ചാത്തലത്തില്‍ ജയരാജ് ഒരു ലാല്‍ ചിത്രം പഌന്‍ ചെയ്തിരുന്നു. പക്ഷേ അതു നടന്നില്ല. അതിനു ശേഷം ഒരു ലാല്‍ ചിത്രവും നടന്നില്ല.

വിജി തമ്പി

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

വര്‍ഷങ്ങളായി വിജിതമ്പി ഫീല്‍ഡിലുണ്ടെങ്കിലും ഇതുവരെ ലാലിനെ നായകനാക്കി ഒറ്റ ചി്ത്രവും ചെയ്യാന്‍ പറ്റിയിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സൂര്യമാനസം എന്ന ചിത്രം ചെയ്തിട്ടുമുണ്ട്.

ജോണി ആന്റണി

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

മമ്മൂട്ടിയെ വച്ച് മൂന്നു ചിത്രങ്ങള്‍ ഒരുക്കിയ ജോണി ഒരു ലാല്‍ ചിത്രം ഈ വര്‍ഷം ചെയ്യുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ കഥ കേട്ട് ലാലിന് ഇഷ്ടമായില്ല. ആചിത്രം ഒഴിവാക്കുകയും ചെയ്തു.

രഞ്ജി പണിക്കര്‍

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

ലാലിനു വേണ്ടി പ്രജ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുണ്ടെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ലാലിനെ സമീപിച്ചിട്ടില്ല. മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരെയാണ് നായകരാക്കിയതെല്ലാം.

വിനയന്‍

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

വിനയന്‍ ചിത്രത്തില്‍ ലാല്‍ അഭിനയിക്കാന്‍ സാധ്യതയില്ല. കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിന്റെ ഡ്യൂപ്പായ മദന്‍ലാലിനെ വച്ച് ചിത്രമൊരുക്കിയതിന്റെ വിദ്വേഷം ഇപ്പോഴുമുണ്ട്. അതുകൊണ്ട് വിനയന്‍- ലാല്‍ ചിത്രമുണ്ടാകുമെന്നു കരുതേണ്ട.

വി.കെ. പ്രകാശ്

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമകളുടെ സംവിധായകന്‍ വി.കെ.പ്രകാശ് ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുകയാണ്. എന്നാല്‍ മോഹന്‍ലാലിനെ വച്ച് ചിത്രമൊരുക്കുന്ന കാര്യത്തെക്കുറച്ച് വി.കെ.പിയും പറയുന്നില്ല. പൃഥ്വിയും ജയസൂര്യയുമൊക്കെയാണ് വി.കെ.പിയുടെ ഇഷ്ടതാരങ്ങള്‍.

 ടി.വി.ചന്ദ്രന്‍

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

നിരവധി അവാര്‍ഡ് ചിത്രങ്ങളൊരുക്കിയ ടി.വി. ചന്ദ്രന്‍ ഇതുവരെ ലാലിനു പറ്റിയ കഥ ആലോചിച്ചിട്ടില്ല. ചെയ്ത് ശ്രദ്ധേയമായ ചിത്രങ്ങളൊക്കെ മമ്മൂട്ടിയെയാണ് നായകനാക്കിയത്.

ആഷിക് അബു

മോഹന്‍ലാലില്ലാതെയും ഇവര്‍ക്കാഘോഷം

മലയാള സിനിമയിലെ യങ് ന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ചിത്രത്തില്‍ ലാല്‍ നായകനായിട്ടില്ല. മമ്മൂട്ടിയും ഫഹദ് ഫാസിലുമൊക്കെയാണ് ആഷിക് ചിത്രത്തില്‍ നായകരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X