10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ താരങ്ങള്‍ എങ്ങനെയായിരുന്നു, ടെന്‍ ഇയേര്‍സ് ചാലഞ്ച് നടന്നാലോ...?
Recommended Video

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായ ഹാഷ് ടാഗാണ് ടന്‍ഇയേര്‍സ്ചാലഞ്ച്. പത്ത് വര്‍ഷം കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ ഫോട്ടോയിലൂടെ പുറത്തുവിടുന്നതാണ് ഈ ചാലഞ്ച്. സെലിബ്രിറ്റികള്‍ക്കിടയിലും വൈറലായ ഈ ചാലഞ്ച് ചില മലയാളി താരങ്ങളും ഏറ്റെടുത്തിരുന്നു.
ചിലര്‍ മാത്രമേ ഈ വെല്ലുവിളി സ്വീകരിച്ചുള്ളൂ... ബാക്കിയുള്ളവരെ നമുക്കും കണ്ടെത്തിയാലോ... ഇരുപത് താരങ്ങളുടെ പത്ത് വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നു എന്നൊന്ന് ചിത്രങ്ങളിലൂടെ വിശകലനം ചെയ്യാം..

മോഹന്‍ലാല്‍
ഉയര്‍ച്ച താഴ്ചകളോടെയാണ് മോഹന്‍ലാലിന്റെ ഈ പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. ഭ്രമരം, ശിക്കാര്‍, പ്രണയം, ഗ്രാന്റ്മാസ്റ്റര്‍, സ്പിരിറ്റ്, റണ്‍ ബേബി റണ്‍, ദൃശ്യം, പുലിമുരുകന്‍, ഒടിയന്‍ തുടങ്ങി ഒരു കുറേ നല്ല ചിത്രങ്ങള്‍ 2009 നും 2019 നും ഇടയില്‍ ലാല്‍ ചെയ്തു. ലാലിന് ലഫ്. കേണല്‍ പദവി കിട്ടിയതും ഈ പത്ത് വര്‍ഷത്തിനിടയിലാണ്

മമ്മൂട്ടി
മമ്മൂട്ടിയുടെ ലുക്കില്‍ അന്നും ഇന്നും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കരിയറില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. പുതുമുഖ താരങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടി കൂടുതല്‍ അവസരങ്ങളും നല്‍കിയത് പഴശ്ശിരാജ മുതല്‍ പേരന്‍പ് വരെ ഒത്തിരി മികച്ച ചിത്രങ്ങളും ഉണ്ടായി

മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ക്ക് വലിയ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. 2019 ല്‍ ദിലീപിന്റെ ഭാര്യയായിരുന്നു മഞ്ജു വാര്യര്‍. എന്നാല്‍ 2019 ല്‍ ആ ഐഡന്റിറ്റി മാറി, വിവാഹ മോചനം സംഭവിച്ചു.. 2014 ല്‍ മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു മുതല്‍ ഒടിയന്‍ വരെ കുറേ നല്ല സിനിമകളുടെ ഭാഗമായി

കാവ്യ മാധവന്‍
ഈ പത്ത് വര്‍ഷത്തിനിടെ കാവ്യയ്ക്കും മാറ്റങ്ങളുണ്ടായി. കരിയറിലെ മാറ്റത്തെക്കാള്‍ ജീവിതത്തിലാണ് മാറ്റം സംഭവിച്ചത്. 2019 ല്‍ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം നടന്നു. ഒന്നര വര്‍ഷം കൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയ കാവ്യ അഭിനയത്തിനൊപ്പം ബിസിനസും ആരംഭിച്ചു. 2016 ല്‍ ദിലീപിനെ വിവാഹം കഴിച്ചു. 2018 ല്‍ ഒരു കുഞ്ഞിന്റെ അമ്മയുമായി

ദിലീപ്
ദിലീപിന്റെ മാറ്റങ്ങളും പ്രകടമാണ്. സിനിമയില്‍ ഉയര്‍ച്ചയും താഴ്ചയും സംഭവിച്ചു. ജീവിതത്തില്‍ ഒരു വിവാഹ മോചനവും രണ്ടാം വിവാഹവും നടന്നു. രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് അച്ഛനായി. പ്രതീക്ഷിക്കാത്ത വിവാദങ്ങളും അറസ്റ്റും ദിലീപിന്റെ ജീവിതത്തിലുണ്ടായതും ഈ പത്ത് വര്‍ഷത്തിനിടയിലാണ്

പൃഥ്വിരാജ്
പൃഥ്വിരാജ് നായകനില്‍ നിന്ന് ഗായകനായും നിര്‍മാതാവായും സംവിധായകനായും വളര്‍ന്നു. പുതിയ മുഖം എന്ന ചിത്രത്തില്‍ തുടങ്ങി രണം വരെ വളരെ മികച്ച സിനിമകള്‍ ചെയ്തു. സുപ്രിയയുമായുള്ള വിവാഹം നടന്നു. അലംകൃത എന്ന കുഞ്ഞിന്റെ അച്ഛനുമായി. ബോളിവുഡിലും തന്റെ സാന്നിധ്യം അറിയ്ച്ച പൃഥ്വി ഇപ്പോള്‍ ലൂസിഫര്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍
2009 ല്‍ ദുല്‍ഖര്‍ ചിത്രത്തിലില്ല. സിനിമയെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. 2011 ല്‍ അമാലിനെ വിവാഹം ചെയ്തു. 2012 ല്‍ സിനിമയിലേക്ക് കടന്നു. മികച്ച നടനായി സംസ്ഥാന പുരസ്‌കാരം നേടി. ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു. മറിയം എന്ന സുന്ദരിയുടെ വാപ്പച്ചിയുമായി.

നിവിന്‍ പോളി
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു ജോലി ഉപേക്ഷിച്ച് അലയുകയായിരുന്നു നിവിന്‍ പോളി. 2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അത് സാധിച്ചു. നടനായതും വിവാഹം കഴിച്ചു. പ്രേമം എന്ന ചിത്രത്തലൂടെ നിവിന്‍ സെന്‍സേഷണലായി. പത്ത് വര്‍ഷങ്ങള്‍ക്ക് അവസരത്തിന് അലയുകയായിരുന്ന നിവിന്‍ ഇന്നൊരു സിനിമാ നിര്‍മാതാവ് കൂടെയാണ്. പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി രണ്ട് കുട്ടികളുടെ അച്ഛനുമായി

ഫഹദ് ഫാസില്‍
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫഹദ് ഫാസിലും മലയാള സിനിമയുടെ ചിത്രത്തിലില്ല. വിദേശത്ത് പഠിക്കുകയായിരുന്നു. 2012 ല്‍ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയ ഫഹദ് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച യുവനടന്മാരില്‍ ഒരാളാണ്. മലയാളത്തിന്റെ കൊച്ചു സുന്ദരി നസ്‌റിയയുമായുള്ള വിവാഹം 2014 ല്‍ നടന്നു.

ജയസൂര്യ
ജയസൂര്യ മികച്ച നടനായി മാറി.. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരുപാട് പക്വത വന്നു. നല്ല ഒരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ജയസൂര്യ. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസികതയ്ക്കും ജയന്‍ തയ്യാറാവുന്നതും മലയാളികള്‍ കണ്ടു

കുഞ്ചാക്കോ ബോബന്‍
നീണ്ട ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ ക്ലച്ച് പിടിച്ചു വരികയായിരുന്നു. പത്ത് വര്‍ഷത്തിനിടെ ധാരാളം നല്ല സിനിമകളുടെ ഭാഗമായെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ചാക്കോച്ചന് ലഭിച്ചിട്ടില്ല

പാര്‍വ്വതി
അന്ന് സിനിമയില്‍ ഒരു തുടക്കക്കാരിയായിരുന്നു പാര്‍വ്വതി. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ട് തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പാര്‍വ്വതി, ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്

നസ്‌റിയ നസീം
കണ്ണടച്ച് തുറക്കുന്നതിലും വേഗത്തിലാണ് നസ്‌റിയയുടെ ജീവിതത്തില്‍ എല്ലാം സംഭവിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നസ്‌റിയ നേരം എന്ന ചിത്രത്തിലൂടെ നായികയായി. പിന്നെ വച്ചടി വച്ചടി കയറ്റം. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കൊണ്ടും തന്നെ ഇതര മലയാള ഭാളക്കാരെയും നസ്‌റി തന്റെ ആരാധകരായി. ഫഹദ് ഫാസിലിനെ വിവാഹം ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയും ചെയ്തപ

ആസിഫ് അലി
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുതുമുഖ നടനാണ് ആസിഫ് അലി. പിന്നീട് യുവാക്കളുടെയും യുവതികളുടെയും ഹരമായി ആസിഫ് മാറി. സമയെ വിവാഹം ചെയ്തു.. രണ്ട് കുട്ടികളുടെ അച്ഛനായി. സിനിമാഭിനയത്തിന് പുറമെ നിര്‍മാതാവിന്റെ തൊപ്പിയും അണിഞ്ഞു.

ഇന്ദ്രജിത്ത്
അന്നും ഇന്നും ലഭിയ്ക്കുന്ന കഥാപത്രങ്ങളെല്ലാം മികച്ചതാക്കുകയാണ് ഇന്ദ്രജിത്ത്. പക്ഷെ അര്‍ഹിയ്ക്കുന്ന അംഗീകാരം നടന് ലഭിയ്ക്കുന്നില്ല. നായകനായും പ്രതിനായകനായും സഹതാരമായും പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് ഓരോ വര്‍ഷവും ഇന്ദ്രജിത്തും കാണിക്കുന്നത്

മീന
മീന ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിട്ട് പത്ത് വര്‍ഷമായി. വിവാഹ ശേഷവും മീന സിനിമയില്‍ നിന്ന് വിട്ടു നിന്നില്ല. ഒരു കുഞ്ഞ് ജനിച്ചപ്പോഴാണ് ചെറിയരു ഇടവേളയെടുത്തത്. തിരിച്ചുവന്ന മീന ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ മലയാളത്തിന് നല്‍കി. നൈനികയെ പോലൊരു ബാല താരത്തെ തമിഴ് സിനിമയ്ക്കും കൊടുത്തു

മംമ്ത മോഹന്‍ദാസ്
ജീവിതത്തെ ധൈര്യം കൊണ്ട് നേരിട്ട മംമ്ത മോഹന്‍ദാസ് രണ്ട് തവണ കാന്‍സറിനെ അതിജീവിച്ചു. എന്നിട്ടും കരിയര്‍ വിട്ടുകൊടുത്തില്ല. മികച്ച സിനിമകളും മംമ്ത മലയാള സിനിമയ്ക്ക് നല്‍കി.

നവ്യ നായര്‍
2019 ല്‍ മലയാള സിനിമയില്‍ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു നവ്യ. 2010 ല്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ചെയ്തു. അപ്പോഴും മികച്ച വേഷങ്ങള്‍ കിട്ടിയപ്പോള്‍ നവ്യ അഭിനയിച്ചു. ഈ കാലയളവില്‍ നവ്യ കൂടുതല്‍ നൃത്തതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു

ഭാവന
മലയാളത്തില്‍ ഒന്ന് ക്ലച്ച് പിടിച്ച ശേഷം ഭാവന അന്യഭാഷ ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നു. കന്നട സിനിമകളില്‍ ശക്തമായി കാലുറപ്പിയ്ക്കുകയും അവിടെ തന്നെ തന്റെ ജിവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തു. വിവാഹ ശേഷം ഭാവന തിരിച്ചെത്തുന്നതും കന്നട സിനിമയിലൂടെയാണ്.

ജയറാം
ഈ പത്ത് വര്‍ഷത്തിനിടെ ജയറാമിന്റെ കരിയറിലും കാര്യമായ മാറ്റങ്ങളുണ്ടായി. ഉയര്‍ച്ചയും താഴ്ചയും സംഭവിച്ചു. ബിഗ് ഫാദര്‍, കഥ തുടരുന്നു, മേക്കപ്പ്മാന്‍, സ്വപ്‌ന സഞ്ചാരി, നായിക, നടന്‍ പോലുള്ള നല്ല സിനിമകളുടെ ഭാഗമായി.


Click it and Unblock the Notifications