ബോക്‌സോഫീസിനെ പൊളിച്ചടുക്കിയ ലൂസിഫര്‍ വമ്പന്‍ സിനിമകളേയും പൊട്ടിച്ചു! 10 ദിവസം കൊണ്ട് നേടിയത്? കാണൂ

Recommended Video

100 കോടി നേട്ടത്തിൽ ലൂസിഫർ

അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ വിമര്‍ശിച്ചവര്‍ പോലും ഈ താരപുത്രനായി കൈയ്യടിക്കുകയാണ് ഇപ്പോള്‍. സംവിധായകന്റെ താരമായ മോഹന്‍ലാലിനെ കൃത്യമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തിയത്. സിനിമയുടെ റിലീസിന് പിന്നാലെയായി അവധിയാഘോഷത്തിനായി പോയിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. ഷാജോണ്‍ ചിത്രമായ ബ്രദേഴ്‌സ് ഡേയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ലൂസിഫറിന് ശേഷമുള്ള സംവിധാനത്തെക്കുറിച്ചും ആരാധകര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമകള്‍ ഇറങ്ങുമെന്ന സൂചനയാണ് ഇരുവരും നല്‍കിയിട്ടുള്ളത്.

ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കുതിപ്പ്. നന്മയും തിന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിലാണ് യഥാര്‍ത്ഥ യുദ്ധമെന്ന മോഹന്‍ലാലിന്റെ ഡയലോഗിനെ അതേ പോലെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മുണ്ടുടുത്ത് മീശ പിരിച്ചെത്തിയത് മാത്രമല്ല, പ്രേക്ഷകരെ എല്ലാതരത്തിലും പിടിച്ചിരുത്തുന്ന ചേരുവകളുമായിത്തന്നെയാണ് ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് 10 നാള്‍ പിന്നിടുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബാഹുബലിയേയും വീഴ്ത്തി

ബാഹുബലിയേയും വീഴ്ത്തി

വമ്പന്‍ സിനിമകളേയും ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളേയും വീഴ്ത്തിയാണ് ലൂസിഫറിന്റെ കുതിപ്പ്. കേരളത്തിലും വിദേശത്തും റിലീസ് ചെയ്ത സെന്ററുകളിലെല്ലാം തരംഗമായി മാറിയിരിക്കുകയാണ് ഈ സിനിമ. കേരളത്തില്‍ ബാഹുബലി 2 ന്റെ റെക്കോര്‍ഡും വെട്ടിയാണ് സിനിമയുടെ കുതിപ്പെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കലക്ഷനെന്ന ബാഹുബലി 2 ന്റെ നേട്ടമാണ് ഇപ്പോള്‍ ലൂസിഫറും സ്വന്തമാക്കിയത്. 31 കോടിക്ക് മുകളിലായിരുന്നു ബാഹുബലി 2 നേടിയത്. 40 കോടി സ്വന്തമാക്കിയാണ് ലൂസിഫറിന്റെ കുതിപ്പ്.

തിരുവനന്തപുരത്തെ പ്രകടനം

തിരുവനന്തപുരത്തെ പ്രകടനം

റിലീസ് ദിവസത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അതേ തിരക്ക് തന്നെയാണ് ഇപ്പോഴും സിനിമയ്ക്ക് അനുഭവപ്പെടുന്നത്. 91.98 % ഒക്യുപെന്‍സിയോടെ 4 ഷോയായിരുന്നു ട്രിവാന്‍ഡ്രത്തെ ഏരീസ് പ്ലക്‌സില്‍ ഉണ്ടായിരുന്നത്. 4.25 ലക്ഷമായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനടകം 45.31 ലക്ഷമാണ് ഇവിടെ നിന്നും സിനിമയ്ക്ക് ലഭിച്ചത്.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഇതിനകം തന്നെ 1 കോടി പിന്നിട്ടാണ് സിനിമ കുതിക്കുന്നത്. 10 ദിവസം പിന്നിടുന്നതിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 99.28 % ഒക്യുപെന്‍സിയോടെ 8.29 ലക്ഷമാണ് ഞായറാഴ്ച ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുവരെയായി 1.16 കോടിയാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.

യുഎഇ-ജിസിസിയിലെ നേട്ടം

യുഎഇ-ജിസിസിയിലെ നേട്ടം

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും, ട്രിവാന്‍ഡ്രത്തെ സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്നും, കൊല്ലത്തെ സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്നെല്ലാം ഇതിനകം തന്നെ ഒരു കോടി സ്വന്തമാക്കിയ സിനിമ യുഎഇ-ജിസിസിയില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. പുലിമുരുകന്റെ റെക്കോര്‍ഡും കടത്തിവെട്ടി യുഎഇയില്‍ നിന്നും ഗംഭീര നേട്ടമാണ് സിനിമ സ്വന്തമാക്കിയത്. 22.16 കോടിയാണ് യുഎഇയില്‍ നിന്നും ചിത്രത്തിന് ലഭിച്ചതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബെംഗലുരുവില്‍ നിന്നും  നേടിയത്?

ബെംഗലുരുവില്‍ നിന്നും നേടിയത്?

അതിവേഗം 3 കോടി എന്ന നേട്ടമാണ് ബെംഗലുരു ബോക്‌സോപീസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചത്. കര്‍ണ്ണാടകയിലും പുലിമുരുകനെ വെട്ടിയാണ് സിനിമ കുതിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുരത്തുവന്നിരുന്നു. താരരാജാവ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് മോഹന്‍ലാല്‍ ഇത്തവണ എത്തിയത്.

100 കോടിയിലേക്കുള്ള കുതിപ്പ്

100 കോടിയിലേക്കുള്ള കുതിപ്പ്

ഇതിനോടകം തന്നെ വേള്‍ഡ് വൈഡ് കലക്ഷനില്‍ 80 കോടി കഴിഞ്ഞുവെന്നും അധികം വൈകാതെ തന്നെ സിനിമ 100 കോടി സ്വന്തമാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബോക്‌സോഫീസ് ഹിര്‌റിന് വേണ്ട ചേരുവകളെല്ലാം ഒത്തുചേര്‍ന്ന സിനിമയാണിതെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുന്നതിനിടയിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പുലിമുരുകന് ശേഷം 100 കോടി ക്ലബിലേക്കെത്തുന്ന സിനിമയായിരിക്കും ലൂസിഫറെന്ന് ആരാധകരും അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X