വിഎം വിനുവിന്റെ മറുപടി കിട്ടി, ടെസ വക്കീലായി
വിഎം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മറുപടിയില്‍ ടെസ വക്കീല്‍ വേഷം അവതരിപ്പിക്കുന്നു. റഹ്മാന്‍, ഭാമ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ടെസ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ചിത്രത്തിലേതെന്നും പറയുന്നുണ്ട്. അനു എന്നാണ് ടെസ്സ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സന്തോഷ് കീഴാറ്റൂര്‍ ടെസയുടെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കും.

ലാല്‍ ജോസ് ചിത്രമായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടെസ സിനിമയില്‍ എത്തുന്നത്. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായിരുന്നു കാലത്തായിരുന്നു ടെസയ്ക്ക് ആദ്യ ചിത്രമായ പട്ടാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. രാജമ്മ@യാഹു എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്റെയും ആസിഫ് അലിയുടെയും അമ്മ വേഷമാണ് ചിത്രത്തില്‍ ടെസ അവതരിപ്പിച്ചത്.


Click it and Unblock the Notifications











