അമ്മയ്‌ക്കു തടസമായി ദിലീപ്
താര പ്രളയ ചിത്രം ട്വന്റി 20 വരാന്‍ വൈകുമെന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കും ഊഹിയ്‌ക്കാന്‍ കഴിയുന്ന കാര്യമാണ്.
ട്വന്റി 20 വിഷുവിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എഴുപതോളം താരങ്ങളുടെ സമയവും സൗകര്യവും നോക്കി ചിത്രം നിര്‍മിയ്‌ക്കുമ്പോള്‍ വൈകുന്നത് സ്വഭാവികം.
പക്ഷേ താരങ്ങളെല്ലാം ചിത്രം വിഷുവിനു തന്നെ പുറത്തിറക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അമ്മയുടെ ഭാക്ഷ്യം.
യഥാര്‍ഥത്തില്‍ മുന്‍ നിര താരങ്ങള്‍ക്കാര്‍ക്കും ചിത്രം വിഷുവിന് പുറത്തിറക്കാന്‍ താത്‌പര്യമില്ല. കാരണം താരങ്ങളെല്ലാം അവരവരുടെ ചിത്രങ്ങളുമായി മത്സരത്തിനെത്തുമ്പോള്‍ ആര്‍ക്കും സ്വന്തമെന്ന് അവകാശപ്പെടാന്‍ കഴിയാത്ത ചിത്രവുമായി മത്സരിയ്‌ക്കാന്‍ ഇവര്‍ക്ക് താത്‌പര്യമില്ല.
ഇതു കൂടാതെ ചിത്രം വൈകുന്നതില്‍ വേറൊരു ആരോപണം കൂടി പരന്നിട്ടുണ്ട്. അമ്മയ്‌ക്കു വേണ്ടി ചിത്രം നിര്‍മിയ്‌ക്കുന്ന ദീലിപ് താന്റെ ഭാഗ്യദിനമായ ജൂലൈ നാലിന് ട്വന്റി 20 റീലിസ് ചെയ്‌താല്‍ മതിയൈന്ന് ആഗ്രഹിയ്‌ക്കുന്നുണ്ട്.
2008 ജൂലൈ നാല് വെള്ളിയാഴ്‌ചയുമായതു കൊണ്ട് ഇതിനെ മറ്റാര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിയ്‌ക്കുകയുമില്ല. ചിത്രം വിഷുവിന് ഇറക്കന്‍ മറ്റു താരങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതും ദിലീപിന്റെ താത്‌പര്യവും കൂടിയാകുമ്പോള്‍ ചിത്രം ജൂലൈ നാലിലേക്ക് മാറുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദീലിപ് ജൂലൈ നാലിന് തിയറ്ററുകളിലെക്കത്തിക്കാമെന്നു കരുതിയ ജൂലൈ 4 ജൂലൈഅഞ്ചിനേ റീലീസ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളു. ചിത്രം പരാജയപ്പെടാന്‍കാരണമിതാണെന്നാണ് ദീലിപ് ഇന്നും വിശ്വസിയ്‌ക്കുന്നത്.


Click it and Unblock the Notifications