»   » മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. മമ്മൂട്ടി ചെയ്ത ഭാസ്‌കറിന്റെ വേഷം രജനികാന്തോ അജിത്തോ ചെയ്യുമെന്നാണ് കേട്ടിരുന്നത്.

എന്നാല്‍ അക്കാര്യത്തിലിപ്പോള്‍ തീരുമാനമായി. മമ്മൂട്ടിയായി അജിത്ത് എത്തും. ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ നായികയായ നയന്‍താര തന്നെയാണ് തമിഴിലും അജിത്തിന്റെ പെയര്‍. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

അജിത്തോ രജനികാന്തോ മമ്മൂട്ടി ചെയ്ത വേഷത്തിലെത്തുമെന്നാണ് തുടക്കം മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നത്.

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ അജിത്തിനെ തന്നെ നായകനായി നിശ്ചയിച്ചു എന്നാണ് അറിയുന്നത്.

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

ചിത്രത്തിന്റെ റീമേക്കിലും നായികയായെത്തുന്നത് നയന്‍താര തന്നെയാണ്. നേരത്തെ സിദ്ദിഖ് സംവിധാനം ചെയ്ത്, നയന്‍താര അഭിനയിച്ച ബോഡിഗാഡ് തമിഴിലെത്തിയപ്പോള്‍ അസിനാണ് പകരക്കാരിയായി വന്നത്.

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

തമിഴകത്തെ സംബന്ധിച്ച് സിദ്ദിഖ് പരിചിതനാണ്. മലയാളത്തില്‍ ഹിറ്റായ ഫ്രണ്ട്‌സും ബോഡി ഗാഡും (കാവലന്‍) തമിഴകത്തും വിജയിപ്പിച്ച സംവിധായകനാണ്.

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പം പ്രവൃത്തിച്ച സിദ്ദിക് ഇതാദ്യമായാണ് തല അജിത്തിനൊപ്പം കൈകോര്‍ക്കുന്നത്

മമ്മൂട്ടിയാകാന്‍ തല അജിത്ത്; നയന്‍താര കൂടെ തന്നെ!!

അജിത്ത് നയന്‍ ജോഡി പൊരുത്തം ഇതിനകം തമിഴ് സിനിമാ സ്വീകരിച്ചതാണ്. ബില്ലയിലും ആരംഭത്തിലും അജിത്തും നയനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

English summary
According to the latest buzz, a leading production company has bagged the remake rights of the Malayalam film Bhaskar The Rascal and will soon recreate the comedy flick in Tamil with Thala Ajith and Nayantara in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam