ഷൂട്ടിങ് സെറ്റില്‍ അജിത്തിന്റെ ക്രിക്കറ്റ് കളി വൈറലാകുന്നു, കാണൂ
പൊതുവെ ജനക്കൂട്ടമുള്ള സ്ഥലങ്ങളിലൊന്നും അധികം പ്രത്യക്ഷപ്പെടാത്ത താരണാണ് അജിത്ത്. അവാര്‍ഡ് ദാന ചടങ്ങുകളിലൊന്നും അജിത്തിനെ അധികം കാണാറില്ല. അതുകൊണ്ട് തന്നെ അല്പം ഗൗരവക്കാരനാണ് അജിത്തെന്ന ധാരണ ചിലര്‍ക്കൊക്കെ ഉണ്ട്.
എന്നാല്‍ ആ ധാരണ വേരോടെ പിഴിതെറിഞ്ഞേക്കൂ. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ അജിത്ത് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സംസാര വിഷയം. ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു.

തല 56 എന്ന് താത്കാലികനാമമിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിയ്ക്കുന്നത്. ബ്രേക്ക് ടൈമില്‍ അജിത്ത് ശരിക്കും ക്രിക്കറ്റ് കളിയ്ക്കുകയാണോ, അല്ല സിനിമയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ ആരും ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. എന്ത് തന്നെയായാലും അജിത്ത് നന്നായി ക്രിക്കറ്റ് കളിയ്ക്കുന്നുണ്ട്.
ശിവയാണ് അജിത്തിന്റെ 56 ആമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. എ എം രത്‌നം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ശ്രുതി ഹസനും ലക്ഷ്മി മേനോനുമാണ് നായികമാരായി എത്തുന്നത്. അജിത്തിന്റെ പെങ്ങളുടെ വേഷമാണ് ലക്ഷ്മിയ്ക്ക്.


Click it and Unblock the Notifications