Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ശാലിനിയുടെയും ശ്യാമിലിയുടെയും പുത്തന്‍ ചിത്രം വൈറല്‍, അജിത്തിനെ തിരക്കി ആരാധകര്‍
ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികാ നടിയായും തിളങ്ങിയ താരമാണ് ശാലിനി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശാലിനി മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്. ബാലതാരമായിട്ട് തന്നെയാണ് സിനിമയില്‍ ശ്യാമിലിയുടെയും തുടക്കം.

ബേബി ശാലിനി, ബേബി ശ്യാമിലി എന്നീ പേരുകളിലാണ് താരസഹോദരിമാര്‍ ബാലതാരങ്ങളായി വിവിധ ഇന്ഡസ്ട്രികളില് തിളങ്ങിയത്. വിവാഹ ശേഷം ശാലിനി സിനിമ വിട്ടെങ്കിലും ശ്യാമിലി വീണ്ടും സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങള്‍ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്. അതേസമയം ശ്യാമിലി പങ്കുവെച്ച എറ്റവും പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ചേച്ചി ശാലിനിക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശാലിനിക്കൊപ്പം മകന് ആദ്വിക്കും വിവാഹത്തിന് എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് ശ്യാമിലി. മികച്ച ബാലതാരത്തിനുളള ദേശീയ ചലച്ചിത്ര പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു. ജയറാമിന്റെയും ഉര്‍വ്വശിയുടെയും മകളായി അഭിനയിച്ച മാളൂട്ടിയാണ് ശ്യാമിലിയുടെതായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം. നായികാ നടിയായി പിന്നീട് അരങ്ങേറ്റം കുറിച്ചിരുന്നു താരം.
കുഞ്ചാക്കോ ബോബന്റെ വളളിയും തെറ്റി പുളളിയും തെറ്റി എന്നീ ചിത്രത്തിലാണ് മലയാളത്തില്‍ നായികയായി ശ്യാമിലി അഭിനയിച്ചത്. ശാലിനിക്കും ശ്യാമിലിക്കും പുറമെ സഹോദരന് റിച്ചാര്‍ഡ് റിഷിയും സിനിമയില്‍ തിളങ്ങിയിരുന്നു. കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടന് മലയാളത്തിലും എത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിച്ചാര്‍ഡ് റിഷി തന്റെ കരിയറില്‍ കൂടുതലായി അഭിനയിച്ചത്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!